CinemaComing SoonLatest News

ഫീനിക്സ് – ലിറിക്കൽ സോംഗ് പുറത്തുവിട്ടു

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ സോംഗ് പുറത്തുവിട്ടു. ‘എന്നിലെ പുഞ്ചിരി നീയും… നിന്നിൽ പൂത്തൊരു ഞാനും… നമ്മുടെ കുഞ്ഞിളം കൂടും’ എന്ന ഈ ഗാനമാണ്‌ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച് സാം.സി.എസ്. ഈണമിട്ട് ചിത്രയും കപലനും ആലപിച്ച ഈ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. യുവനായകൻ ചന്തു നാഥാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു പ്രണയഗാനമാണിത്.

തമിഴിലെ ഏറ്റം മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് സാം.സി.എസ്. സാമിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും ഈ ചിത്രത്തിൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. ഹൊററും പ്രണയവും ഒപ്പം ഏറെ സസ്പെൻസുമൊക്കെ കോർത്തിണക്കിയാട്ടുള്ള ഒരു ചിത്രമായിരിക്കും. ഒറ്റ വാക്കിൽ പറഞ്ഞാൽ വിൻ്റേജ് ഹൊറർ ചിത്രം. ചന്തു നാഥ് എന്ന നടനെ പ്രേക്ഷകരുടെ മുന്നിലേക്ക് ഏറെ അടുപ്പിക്കുന്ന ചിത്രം കൂടിയായിരിക്കും ഈ ചിത്രം. അജു വർഗീസ്, അനൂപ് മേനോൻ. ഡോ.റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി ., ആശാ അരവിന്ദ്, നിജിലാ .കെ .ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ ,അബ്രാംരതീഷ്, ആവണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

മിഥുൻ മാനുവൽ തോമസ്സിൻ്റേതാണു തിരക്കഥ. സ്റ്റോറി ഐഡിയ – ബിഗിൽ ബാലകൃഷ്ണൻ. ഛായാഗ്രഹണം – ആൽബി. എഡിറ്റിംഗ്‌ -നിധീഷ്.കെ.ടി.ആർ. കലാസംവിധാനം – ഷാജി നടുവിൽ. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യും – ഡിസൈൻ – ഡിനോ ഡേവിഡ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാഹുൽ ആർ.ശർമ്മ. എക്സിക്യുട്ടീവ് പ്രൊഡ്യുസർ – ഷിനോജ് ഒടാണ്ടിയിൽ. പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി. നവംബർ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button