CinemaKollywoodLatest NewsNEWSSocial MediaWOODs

ഇളയരാജയുടെ ബയോപിക്കിൽ വേഷമിടാൻ ധനുഷ്, കാത്തിരിക്കുന്നുവെന്ന് ആരാധകർ

ധനുഷിന്റെ മേക്കോവർ സോഷ്യൽ മീഡിയയിലടക്കം വമ്പൻ ഹിറ്റായി

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇളയരാജയായാണ് ധനുഷ് വെള്ളിത്തിരയിൽ എത്തുന്നത്. 2024ൽ ചിത്രീകരണം ആരംഭിക്കുമെന്നും 2025ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു. ഇളയരാജയായി ധനുഷ് എത്തുമെന്ന് അറിഞ്ഞതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

പ്രമുഖ നിർമ്മാണ കമ്പനിയായ കണക്ട് മീഡിയയാണ് ചിത്രം നിർമ്മിക്കുക . ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവൻശങ്കർ രാജ, തന്റെ പിതാവിന്റെ ജീവചരിത്രം ഒരുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്.

അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റൻ മില്ലർ’ ആണ് ധനുഷിന്റെ വരാനിരിക്കുന്ന ചിത്രം. സാക്ഷാൽ ഇസൈഞ്ജാനിയായി ധനുഷിന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ക്യാപ്റ്റൻ മില്ലറിനായുള്ള ധനുഷിന്റെ മേക്കോവർ സോഷ്യൽ മീഡിയയിലടക്കം വമ്പൻ ഹിറ്റായി മാറിയിരുന്നു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button