Cinema

ജീവനുള്ളിടത്തോളം കാലം ചെയ്യാനാ​ഗ്രഹമുള്ളതെന്തെന്ന് വെളിപ്പെടുത്തി നടി കരീന കപൂർ

​ഗർഭിണി ആയിരിക്കുമ്പോൾ 9 മാസവും ജോലി ചെയ്തെന്നും നടി

 

42-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുത്ത് ബോളിവുഡ് നടി കരീന കപൂർ. മാതൃത്വം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചെന്നും താരം ആരാധകർക്കായി വെളിപ്പെടുത്തി. ​ഗർഭിണി ആയിരിക്കുമ്പോൾ 9 മാസവും ജോലി ചെയ്തെന്നും നടി വ്യക്തമാക്കി.

പ്ര​ഗ്നൻസി ബൈബിൾ എന്ന തന്റെ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തെക്കുറിച്ചും സിനിമാ സംവാദത്തിൽ പങ്കെടുക്കാനുമാണ് നടി ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ എത്തിയത്. കുടുംബവും ജോലിയും മികച്ചതാക്കി കൊണ്ടുപോകുവാൻ ഇന്നത്തെ സ്ത്രീകൾക്ക് കഴിയുമെന്നും അവരത് ഭം​ഗിയായി ചെയ്യുന്നുണ്ടെന്നും കരീന പറഞ്ഞു.

തനിക്ക് ജീവനുള്ളിടത്തോളം കാലം അഭിനയിക്കുവാൻ തന്നെയാണ് ഇഷ്ടമെന്നും നടി. അഭിനയ ജീവിതവും വീട്ടമ്മ റോളും മനോഹരമായി കൊണ്ടുപോകാൻ കഴിയുമെന്നും നടി.

shortlink

Related Articles

Post Your Comments


Back to top button