CinemaGeneralKollywoodLatest NewsNEWSSocial MediaWOODs

നിറം കുറഞ്ഞതിന്റെ പേരിൽ കറുത്ത പട്ടിയെന്ന് വിളിച്ച് പലരും ആക്ഷേപിച്ചിട്ടുണ്ട്: നടൻ രാഘവ ലോറൻസ്

ഞങ്ങൾക്ക് എല്ലാ ആത്മവിശ്വാസവും നൽകി

കരിയറിന്റെ തുടക്കത്തിൽ നിറത്തിന്റെ പേരിൽ ഒരുപാട് തിരസ്‌കാരങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടനും സംവിധായകനുമായ രാഘവ ലോറൻസ് പറഞ്ഞു. ജിഗർതണ്ട ഡബിൾ എക്‌സ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് തന്റെ നിറം കാരണം നിരസിക്കപ്പെട്ടതിനെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്.

കറുത്ത നായയോട് പുറകിൽ നിൽക്കാൻ പറഞ്ഞ സമയങ്ങളുണ്ടായിരുന്നു. രണ്ടാം നിരയിൽ നിന്നാലും പിന്നിലേക്ക് പോകാൻ പറഞ്ഞവർ ഉണ്ടായിരുന്നുവെന്നും രാഘവ് വ്യക്തമാക്കി. കറുത്ത നായ എന്ന വിളി ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും താരം. പ്രഭുദേവ മാസ്റ്റർ വരുമ്പോൾ മനസ്സിൽ വരുന്നത് ബഹുമാനവും മര്യാദയുമാണ്. അന്ന് അവർ ഞങ്ങളെ കറുപ്പ് എന്ന് വിളിച്ചില്ല, അതുകൊണ്ടാണ് ഞങ്ങൾ ഇന്ന് ഇവിടെയുള്ളത്, അത്രയ്ക്ക് സ്നേഹവും ബഹുമാനവുമാണ് പ്രഭുദേവ എല്ലാവർക്കും നൽകിയതെന്നും രാഘവ്. ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തലൈവർ ആണ് പതിവ് തെറ്റിച്ചത്. ആ സമയത്ത്  ‘സൂപ്പർസ്റ്റാർ’ റേഞ്ചിലേക്ക് ഉയർന്ന് ഞങ്ങൾക്ക് എല്ലാ ആത്മവിശ്വാസവും നൽകി, രാഘവ ലോറൻസ് പറയുന്നു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർതാണ്ഡ ഡബിൾ എക്‌സിൽ രാഘവ ലോറൻസ് പാണ്ഡ്യൻ ഒരു ഗ്യാങ്സ്റ്ററായാണ് എത്തുന്നത്. എസ് ജെ സൂര്യയാണ് മറ്റൊരു നായകനയെത്തുന്നത്. നിമിഷ സജയൻ, നവീൻ ചന്ദ്ര എന്നിവരാണ് മറ്റ് താരങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button