CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

അന്താരാഷ്ട്ര സിനിമാ ഉൽസവങ്ങളിൽ മലയാളത്തിന്റെ മേൽവിലാസം എഴുതി ചേർത്തയാളാണ് ഡോ.ബിജു, പിന്തുണച്ച് ഹരീഷ് പേരടി

രഞ്ജിത്തിന്റെ മാടമ്പിത്തരം തന്റെ അടുത്ത് ഇറക്കരുത് എന്നും താക്കീത് നൽകി

ഡോ. ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോൾ തിയറ്ററിൽ റിലീസ് ചെയ്തു. അതിനു തിയറ്ററിൽ ആളുകൾ കയറിയില്ല, ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടതുണ്ട് എന്ന് രഞ്ജിത് പറഞ്ഞത് വൻ വിവാദമായി മാറിയിരുന്നു.

എന്റെ റെലവൻസ് തീരുമാനിക്കുന്നത് മിസ്റ്റർ രഞ്ജിത്ത് അല്ല . കേരളത്തിനപ്പുറവും , ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തൽ എനിക്ക് ആവശ്യമില്ല . താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങൾക്കും നന്ദി , സിനിമ എന്നാൽ ആൾക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദിയെന്നാണ് ഇതിന് മറുപടിയായി സംവിധായകൻ ഡോ. ബിജു കുറിയ്ച്ചത്. രഞ്ജിത്തിന്റെ മാടമ്പിത്തരം തന്റെ അടുത്ത് ഇറക്കരുത് എന്നും താക്കീത് നൽകിയിരുന്നു.

അന്താരാഷ്ട്ര സിനിമാ ഉൽസവങ്ങളിൽ മലയാളത്തിന്റെ മേൽവിലാസം നിരവധി തവണ എഴുതി ചേർത്തു എന്നതുതന്നെയാണ് ഡോ.ബിജു എന്ന സംവിധായകന്റെ പ്രസക്തിയെന്നാണ് നടൻ ഹരീഷ് പേരടി ഡോ. ബിജുവിനെ പിന്തുണച്ച് എഴുതിയത്.

കുറിപ്പ് വായിക്കാം

അന്താരാഷ്ട്ര സിനിമാ ഉൽസവങ്ങളിൽ മലയാളത്തിന്റെ മേൽവിലാസം നിരവധി തവണ എഴുതി ചേർത്തു എന്നതുതന്നെയാണ് ഡോ.ബിജു എന്ന സംവിധായകന്റെ പ്രസക്തി.

ഡോ.ബിജുവിന്റെ കേരളത്തിൽ സമകാലികനായി ജീവിക്കാൻ കഴിഞ്ഞതിൽ ഞാനും അഭിമാനിക്കുന്നു, അഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button