CinemaGeneralLatest NewsMollywoodNEWSWOODs

കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നാണ് എന്നെക്കുറിച്ച് ഒരാൾ എഴുതിയത്, ഒരുപാട് വിഷമമുണ്ടാക്കിയത്: നടൻ ജ​ഗദീഷ്

ജ​ഗദീഷിനെ പോലൊരു ആൾ എന്തിന് ചെയ്തു എന്നാണ് അവർ എഴുതിയിരുന്നത്

മലയാളികളുടെ പ്രിയ താരമാണ് നടൻ ജ​ഗദീഷ്. സിനിമകൾ മോശമാണെന്ന് പറഞ്ഞ് റിവ്യൂകൾ വരുന്നത് ഇത് ആദ്യമായല്ല എന്ന് നടൻ പറയുന്നു. തന്റെ സിനിമകൾ പലതും മോശമാണെന്ന് പറഞ്ഞ് എഴുതി വിട്ടിട്ടുണ്ടെന്നും ജ​ഗദീഷ് പറയുന്നു.

നല്ല ഹിറ്റായി നൂറ് ദിവസം ഓടിയ തന്റെ സിനിമയെക്കുറിച്ച് കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നാണ് ഒരാൾ എഴുതിയതെന്ന് നടൻ ഓർക്കുന്നു. വ്യക്തിപരമായ വിമർശനങ്ങളിലേക്ക് കടക്കാതെ കലാരൂപത്തെക്കുറിച്ച് വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ജ​ഗദീഷ് പറയുന്നു.

ഇന്ന് മാത്രമല്ല പണ്ടും മോശം വാക്കുകൾ എഴുതി വിടുന്നത് സ്ഥിരമായുള്ള പരിപാടിയാണ്. വെൽക്കം ടു കൊടൈക്കനാൽ എന്ന ചിത്രത്തെക്കുറിച്ച് കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നാണ് ഒരാൾ എഴുതി വിട്ടത്. അന്ന് അത് വായിച്ച് ഒരുപാട് വിഷമമുണ്ടായെന്നും നടൻ വ്യക്തമാക്കി.

മോഹൻലാലിനെ പോലൊരു നായകൻ ചെയ്യേണ്ട വേഷം ജ​ഗദീഷിനെ പോലൊരു ആൾ എന്തിന് ചെയ്തു എന്നാണ് അവർ എഴുതിയിരുന്നത്. റിവ്യൂകൾ വരുമ്പോൾ തളരരുതെന്നും അതിൽ നിന്നും നല്ല പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണം. വിമർശനങ്ങളെ ഭയക്കരുതെന്നും നടൻ ജ​ഗദീഷ് പറയുന്നു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button