CinemaComing SoonGeneralLatest NewsMollywoodNEWSWOODs

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിലൊരുങ്ങുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്ത്

ദുരൂഹത സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ നടക്കുന്നു

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതൻ   സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു.

ഒരു കപ്പിൾസ് പുതിയൊരു വീട്ടിലേക്കെത്തുന്നതും പിന്നീട് ദുരൂഹത സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ അവർക്കനുഭവപ്പെടുന്നതുമാണ് ഈ വീഡിയോയിലൂടെ ദൃശ്യമാകുന്നത്.

വിന്റേജ് ഹൊറർ ജോണരിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അതേ മൂഡു തന്നെ സൃഷ്ടിക്കുന്നതാണ് ഈ വീഡിയോയും. ഫ്രണ്ട്‌ റോ പ്രെഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം നവംബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ പിആർ ഒ : വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button