BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണിച്ചാൽ ഇന്ത്യയിലാരും അം​ഗീകരിക്കില്ലെന്ന് അവരുടെ ഭർത്താവ് വിളിച്ച് പറഞ്ഞു: കരൺ ജോഹർ

കരൺ ജോഹർ വെളിപ്പെടുത്തിയത് ആരാധകരെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്

ബോളിവുഡിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു കരൺ ജോഹർ സംവിധാനത്തിൽ പുറത്തെത്തിയ കഭി അൽവിദനാ കഹനാ. എന്നാൽ ആ സിനിമാ ചിത്രീകരണത്തിനിടെ പലവിധ പ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നുവെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ കരൺ ജോഹർ.

കഭി അൽവിദ നാ കെഹ്‌നയിലെ ഷാരൂഖ് ഖാനും റാണി മുഖർജിയും തമ്മിലുള്ള സെക്‌സ് രംഗം ഇന്ത്യയിലാരും അംഗീകരിക്കില്ലെന്ന് ആദിത്യ ചോപ്ര പറഞ്ഞതായി വെളിപ്പെടുത്തുകയാണ് സംവിധായകൻ. ഇത്തരത്തിൽ 2006ൽ പുറത്തിറങ്ങിയ കഭി അൽവിദ നാ കെഹ്‌ന എന്ന ചിത്രത്തിലെ സെക്‌സ് രംഗത്തെ ചൊല്ലി നിർമ്മാതാവ് ആദിത്യ ചോപ്രയുമായി താൻ വലിയ വഴക്കുണ്ടായതായി സംവിധായകൻ കരൺ ജോഹർ വെളിപ്പെടുത്തിയത് ആരാധകരെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്.

ഈ ചിത്രം പുറത്തിറങ്ങിയതോടെ വിവാഹമോചന നിരക്ക് ഉയർന്നിരുന്നുവെന്ന് നടി റാണി മുഖർജിയും വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ ചോയ്സ് അറിഞ്ഞിരിക്കണം, അവരുടെ ഇഷ്ടങ്ങളും ആ​ഗ്രഹങ്ങളും വിലമതിക്കേണ്ടുന്ന ഒന്നാണെന്നും റാണി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button