CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

എന്തിന് മലയാളികൾ ഇവരെ പരിഹസിക്കുന്നു? നല്ലൊരു ​ഗേ ഫ്രണ്ടിനെ കിട്ടിയാൽ സുഹൃത്തായി എക്കാലവും ചേർത്ത് നിർത്തും: ദിയ കൃഷ്ണ

പലരും ഇവരെ പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്

മലയാളികൾക്ക് ഏറെ പരിചിതമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. സോഷ്യൽ മീഡിയയിലെ താരങ്ങളാണ് കൃഷ്ണകുമാറും ഭാര്യയും മക്കളും. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുള്ള കുടുംബമാണ് നടന്റേത്.

നല്ലൊരു ​ഗേ ഫ്രണ്ടിനെ കിട്ടിയാൽ സുഹൃത്തായി എക്കാലവും ചേർത്ത് നിർത്തുമെന്നാണ് ദിയ കൃഷ്ണ പറയുന്നത്. പലരും ഇവരെ പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്, ബാം​ഗ്ലൂർ ഒക്കെ പോയാൽ ഇവരെ കണ്ടാൽ അനു​ഗ്രഹം തേടാറുണ്ട്. അവരോട് സംസാരിക്കാറുണ്ടെന്നും ദിയ പറയുന്നു. എന്തിന് ഇവരെ മാറ്റി നിർത്താൻ പലരും ശ്രമിക്കുന്നുവെന്ന് മനസിലാകുന്നില്ലെന്നും ദിയ.

കൂടുതലും മലയാളി ആണുങ്ങളാണ് ​ഗേ പയ്യന്മാരുമായി പ്രോബ്ലമെന്ന് തോന്നിയിട്ടുണ്ടെന്നും ദിയ. എനിക്ക് ബെസ്റ്റ് ഫ്രണ്ടായി ഒരു ​ഗേ ആയ വ്യക്തി ഉണ്ടായിരുന്നെങ്കിലെന്ന് എന്നും തോന്നിയിട്ടുണ്ടെന്നും ദിയ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button