CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ഐക്യദാർഢ്യം: എസ്എഫ്ഐ നേതൃത്വം നൽകുന്ന മടപ്പള്ളി കോളേജ് മാച്ചിനാരി ഫെസ്റ്റിൽ ജിയോ ബേബി പങ്കെടുക്കും: പിഎം ആർഷോ

വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമാണ് കേരളത്തിലെ കലാലയങ്ങളുടെ 'കാതൽ'

ഫാറൂഖ് കോളേജിൽ നിന്ന് അപമാനിക്കപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ ജിയോ ബേബി അടുത്തിടെ എത്തിയിരുന്നു. ധാർമ്മിക മൂല്യങ്ങൾ ശരിയല്ല എന്ന ആരോപണമാണ് അവർ തനിക്കെതിരെ നടത്തിയതെന്നും ജിയോ ബേബി വ്യക്തമാക്കിയിരുന്നു.

പ്രോ​ഗ്രാമിന് വിളിച്ച് എല്ലാം ഉറപ്പിച്ച ശേഷം ഒരു അറിയിപ്പില്ലാതെ പ്രോ​ഗ്രാം റദ്ദ് ചെയ്യുകയായിരുന്നുവെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഇപ്പോൾ ജിയോ ബേബിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. എസ് എഫ് ഐ നേതൃത്വം നൽകുന്ന മടപ്പള്ളി കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന മാച്ചിനാരി ഫെസ്റ്റിൽ ഡിസംബർ 8 ന് സംവിധായകൻ ജിയോ ബേബി പങ്കെടുക്കുമെന്നും സെക്രട്ടറി പിഎം ആർഷോ അറിയിച്ചു.

കുറിപ്പ് വായിക്കാം

വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമാണ് കേരളത്തിലെ കലാലയങ്ങളുടെ ‘കാതൽ’, അതിനപവാദമാകുന്ന നീക്കങ്ങൾ എതിർക്കപ്പെടേണ്ടതും ആവർത്തിക്കപ്പെടാൻ പാടില്ലാത്തതുമാണ്.

എസ് എഫ് ഐ നേതൃത്വം നൽകുന്ന മടപ്പള്ളി കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന മാച്ചിനാരി ഫെസ്റ്റിൽ ഡിസംബർ 8 ന് സംവിധായകൻ ജിയോ ബേബി പങ്കെടുക്കും.

shortlink

Related Articles

Post Your Comments


Back to top button