CinemaKollywoodLatest NewsWOODs

ഈ ദുരിത കാലത്ത് ഒന്നായി നിൽക്കാം, ആരാധകരോട് അഭ്യർത്ഥിച്ച് വിജയ്

വെള്ളം കയറിയെന്ന് വിശാൽ സോഷ്യൽ മീഡിയ വഴി ജനങ്ങളെ അറിയിച്ചിരുന്നു

മിഷോങ് ചുഴലികാറ്റിനെ തുടർന്ന് കനത്ത വെള്ളത്തിനടിയിലായ ചെന്നൈയിൽ ജന ജീവിതം ദുരിതപൂർണ്ണമാണ്. ജനങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളമോ, ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ പലരും വെളിപ്പെടുത്തിയിരുന്നു.

പല താരങ്ങളും തങ്ങളാൽ കഴിയുന്ന പോലെ സംഭാവനകളായും മറ്റും ജനങ്ങളെ സഹായിക്കാൻ മുന്നിലെത്തിയിരുന്നു. തങ്ങളുടെ വീട്ടിലും വെള്ളം കയറിയെന്ന് വിശാലും വിഷ്ണു വിശാലും സോഷ്യൽ മീഡിയ വഴി ജനങ്ങളെ അറിയിച്ചിരുന്നു.

ഇപ്പോൾ, ഈ ദുരിത കാലത്ത് നമുക്ക് ഒന്നായി നിന്ന് ഈ ദുരിത കാലത്ത് നിന്ന് കര കയറാം എന്ന് ജനങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചിരിക്കുകയാണ് നടൻ വിജയ്.

shortlink

Related Articles

Post Your Comments


Back to top button