CinemaGeneralKeralaLatest NewsMollywoodNEWSShort FilmsSocial MediaWOODs

കാക്ക ഫെയിം ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പുറത്ത് വരുന്ന വിവരം

വിവിധ സിനിമകളിലൂടെയും ടെലിഫിലിമുകളിലൂടെയും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രശസ്തയായ നടി ലക്ഷ്മിക സജീവൻ ( 24) അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്.

ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണതത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ,’ ‘ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും ലക്ഷ്മിക എത്തിയിരുന്നു.

കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ സജീവന്റെയും ലിമിതയുടെയും മകളായ ലക്ഷ്മിക ഷാർജയിൽ ജോലി ചെയ്ത് വരികയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button