BollywoodCinemaGeneralKollywoodLatest NewsMollywoodNEWSTollywoodWOODs

ആ വിളി കേൾക്കുമ്പോൾ എന്നെ ആക്ഷേപിക്കുന്ന പോലൊരു ഫീലാണ്: നയൻതാര

അന്നപൂരണിയാണ് നടിയുടെ പുത്തൻ ചിത്രം

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാര ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും കടന്നിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ നടിയ്ക്ക് വൻ ഫാൻ ഫോളോവേഴ്സാണ് ഉള്ളത്.

തെന്നിന്ത്യയിൽ നായികാ പ്രാധാന്യം ഉള്ള നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് വൻ ഹിറ്റാക്കി മാറ്റിയതോടെ ലേഡി സൂപ്പർ സ്റ്റാറെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

എന്നാൽ ലേഡി സൂപ്പർ സ്റ്റാറെന്ന വിശേഷണം തനിക്ക് ഇഷ്ടമില്ല എന്നാണ് നയൻതാര വ്യക്തമാക്കിയത്. ഇന്ന് എനിയ്ക്ക് കാണുന്ന എല്ലാ സൗഭാ​ഗ്യങ്ങളും സിനിമയാണ് തന്നത്. അതിൽ സിനിമയോട് നന്ദിയുണ്ടെന്നും സൗമ്യമായി പുഞ്ചിരിയോടെ പറയുന്ന നയൻതാരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

ഷെഫായി വേഷമിട്ട അന്നപൂരണിയാണ് നടിയുടെ പുത്തൻ ചിത്രം. അന്നപൂരണി അടിപൊളി ചിത്രമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മികച്ച അഭിപ്രായവും നേടി മുന്നേറുകയാണ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button