CinemaGeneralKeralaLatest NewsMollywoodNEWSWOODs

സംവിധായകൻ ‍ഡോ. ബിജു ഒരു കലഹപ്രിയൻ, അക്കാദമിയെ തള്ളിപ്പറയുന്നത് പതിവ്: പ്രതികരിച്ച് കമൽ

അറിഞ്ഞുകൊണ്ട് വിവാദങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നു

സംവിധായകൻ ‍ഡോ. ബിജു ഒരു കലഹപ്രിയനാണെന്ന് സംവിധായകൻ കമൽ. തന്റെ സിനിമകൾ തിരഞ്ഞെടുക്കപ്പെടാത്തപ്പോൾ പരാതി പറയുന്ന രീതി പതിവുള്ളതാണെന്നും കമൽ പറഞ്ഞു.

ബിജുവിന്റെ നല്ല സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിട്ടുള്ളതാണെന്ന് എല്ലാവർക്കും അറിയാമെന്നും സംവിധായകൻ കമൽ വ്യക്തമാക്കി.

ഇത്തരത്തിൽ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് സെലക്ഷൻ കമ്മിറ്റിയാണ്, അവിടെ ചലച്ചിത്ര അക്കാ​ദമിക്ക് യാതൊരു കാര്യവും ചെയ്യാനില്ലെന്നും കമൽ പറയുന്നു. ഡോ. ബിജു അറിഞ്ഞുകൊണ്ട് വിവാദങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നുവെന്നാണ് തോന്നുന്നതെന്നും കമൽ. ഐഎഫ്എഫ്കെ അരികുവൽക്കരിക്കപ്പെട്ടവർക്കൊപ്പമാണ് എല്ലാക്കാലത്തും നിലകൊള്ളുന്നതെന്നും കമൽ.

 

shortlink

Related Articles

Post Your Comments


Back to top button