GeneralKollywoodLatest NewsMollywoodNEWSWOODs

2023 തെന്നിന്ത്യയിലെ ഹിറ്റ് ചിത്രങ്ങൾ : ആദ്യ പത്തില്‍ ഒരു മലയാള സിനിമ മാത്രം !!

വിജയ് നായകനായ ലിയോ 621.50 കോടി രൂപയാണ് ആഗോളതലത്തില്‍ ആകെ നേടിയത്.

2023 കഴിയാൻ ദിവസങ്ങൾ മാത്രം. തെന്നിന്ത്യയില്‍ ഭാഷകളില്‍ നിരവധി സിനിമകളാണ് 2023ല്‍ വമ്പൻ വിജയങ്ങളായി മാറിയത്. വിജയ്‍യുടെ ലിയോ തൊട്ട് നാനിയുടെ ദസറയടക്കം ഉൾപ്പെട്ട ലിസ്റ്റിൽ ഇടം നേടിയത് ഒരു മലയാള സിനിമ മാത്രം. ടൊവിനോ തോമസ് വേഷമിട്ട 2018 ആണ് ആദ്യ പത്തില്‍ ഇടം നേടിയത്.

തെന്നിന്ത്യയില്‍ നിന്ന് എത്തിയ സിനിമകളില്‍ കളക്ഷനില്‍ ഒന്നാമത് ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ വിജയ് നായകനായ ലിയോ 621.50 കോടി രൂപയാണ് ആഗോളതലത്തില്‍ ആകെ നേടിയത്.

read also: നടി ഗായത്രി രഘുറാം കോണ്‍ഗ്രസിലേക്ക്

ലിയോയ്‍ക്ക് പിന്നില്‍ എത്തിയത് ജയിലറാണ്. രജനികാന്തിന്റെ ജയിലറിന് നേടാനായത് 606.50 കോടി രൂപയാണ്. പ്രഭാസിന്റെ ആദിപുരുഷാണ് മൂന്നാമതുള്ളത്. ആദിപുരുഷ് ആഗോളതലത്തില്‍ ആകെ 355.50 കോടി രൂപയാണ് നേടിയത്. 345.75 കോടി രൂപ നേടിയ പൊന്നിയിൻ സെല്‍വൻ രണ്ടാണ് നാലാമതുള്ളത്. തൊട്ടുപിന്നിലുള്ള വിജയ്‍‍യുടെ വാരിസ് 306.20 കോടിയാണ് നേടിയത്. ചിരഞ്‍ജീവിയുടെ വാള്‍ട്ടെയര്‍ വീരയ്യ 221.15 കോടി രൂപയുമായി ആറാമത് എത്തി. അജിത്ത് നായകനായ തുനിവ് 194.55 കോടി രൂപയുമായി ഏഴാം സ്ഥാനത്ത് എത്തിയപ്പോള്‍ മലയാളത്തിന്റെ 2018 200 കോടി രൂപയിലധികം (ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയുടെ കണക്കുപ്രകാരം 174.30 കോടി) നേടി എട്ടാമതും ബാലയ്യയുടെ വീര സിംഹ റെഡ്ഡി 120.75 കോടി രൂപയുമായി ഒമ്പതാമതും നാനിയുടെ ദസറ 117.80 കോടി രൂപയുമായി പത്താം സ്ഥാനത്തുമെത്തി.

shortlink

Related Articles

Post Your Comments


Back to top button