GeneralKollywoodLatest NewsNEWSWOODs

മണി വീട്ടില്‍ ബോധംകെട്ടുവീഴുകയായിരുന്നു, കോമഡി താരം വിടപറയുമ്പോൾ

ഇരു വൃക്കകളും തകരാറിലായതിനാല്‍ മാസത്തില്‍ ഒരിക്കല്‍ ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നു

വെളളിത്തിരയില്‍ പൊട്ടിച്ചിരിയുടെ പൂമാല തീർത്ത നടന്‍ ബോണ്ട മണി ഓര്‍മയായി. 60കാരനായ ബോണ്ട മണി ഒരു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ വീട്ടില്‍ ബോധംകെട്ടുവീണ മണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ശ്രീലങ്കയിലെ മാന്നാര്‍ സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത പൗനു പൗനു താന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയ താരം സുന്ദര ട്രാവല്‍സ്, മരുതമല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. 2022ല്‍ പുറത്തിറങ്ങിയ പരുവ കാതല്‍ ആണ് അവസാന ചിത്രം.

read also: കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഇരു വൃക്കകളും തകരാറിലായതിനാല്‍ മാസത്തില്‍ ഒരിക്കല്‍ ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നു. അതിനിടെ, താരം ചികിത്സാ ചെലവുകള്‍ക്കായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നു. മണിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പട്ട വിജയ് സേതുപതി ഒരുലക്ഷം രൂപ അദ്ദേഹത്തിന് നല്‍കി. വടിവേലുവും ചികിത്സ സഹായം വാഗ്ദാനം ചെയ്തിരുന്നു. ധനുഷ്, സമുദ്രക്കനി തുടങ്ങിയവരും സഹായവുമായി എത്തിയിരുന്നു. അതിനിടെയാണ് നടന്റെ വിയോഗം.

shortlink

Post Your Comments


Back to top button