AwardsCinemaKeralaLatest NewsMollywoodWOODs

പ്രശസ്ത നാടകകൃത്ത് പ്രശാന്ത് നാരായണൻ അന്തരിച്ചു

തിരുവനന്തപുരത്തെ വെള്ളായണിയിലായിരുന്നു ജനനം

പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 – വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് മരണം. പ്രശസ്ത നടൻ മോഹൻലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറെ പ്രശസ്തമായത്.

കേരള സം​ഗീത നാടക അക്കാദമി അവാർഡടക്കം ഛായാമുഖി നേടിയിരുന്നു. മൂന്ന് പതിറ്റാണ്ട് കാലമായി നാടക കലാരം​ഗത്ത് സജീവമായിരുന്നു പ്രശാന്ത് നാരായണൻ. 1972 – ജൂലൈ – 6 ന് തിരുവനന്തപുരത്തെ വെള്ളായണിയിലായിരുന്നു ജനനം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലും ആയിരുന്നു വിദ്യാഭ്യാസം. പതിനേഴാം വയസിൽ ഭാരതാന്തം എന്ന പേരിൽ ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button