CinemaGeneralKollywoodLatest NewsNationalNEWSSocial MediaWOODs

വിജയകാന്ത് സാറിന്റെ വിയോ​ഗം ഇതുവരെ ഉൾക്കൊള്ളാനാകുന്നില്ല: ആദരാഞ്ജലികൾ അർപ്പിച്ച് നടൻ സൂര്യ

വിയോ​ഗം തന്നെ മാനസികമായി തളർത്തിയെന്നും സൂര്യ

അന്തരിച്ച തമിഴ് സൂപ്പർ താരവും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ സൂര്യ. വിയോ​ഗം ഇതുവരെ ഉൾക്കൊള്ളാനാകുന്നില്ലെന്നും താരം പറയുന്നു.

വിജയകാന്തിന്റെ വിയോ​ഗം തന്നെ മാനസികമായി തളർത്തിയെന്നും സൂര്യ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സൂര്യ ആദരാഞ്ജലികൾ നേർന്നത്. എല്ലാവരോടും കരുണയോടെ മാത്രം പെരുമാറിയിരുന്ന ആളായിരുന്നു വിജയകാന്ത്.

തന്നെ തേടിയെത്തുന്ന എല്ലാവർക്കും വയർ നിറയെ ഭക്ഷണം കൊടുത്ത് വിടുന്ന മനുഷ്യപ്പറ്റുള്ള വ്യക്തിയായിരുന്നു വിജയകാന്തെന്ന് നടൻ വിശാലും പറഞ്ഞിരുന്നു. അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്ന ദിനങ്ങൾ മറക്കാനാവുന്നതല്ല എന്നും സൂര്യ.

 

shortlink

Related Articles

Post Your Comments


Back to top button