CinemaComing SoonLatest News

സലീം ബാബയുടെ ‘പേപ്പട്ടി’ പുതുവർഷം ആദ്യം റിലീസിന് തയ്യാറെടുക്കുന്നു

സലീം ബാബ, കഥ, ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ‘പേപ്പട്ടി’ എന്ന ചിത്രം പുതുവർഷം ആദ്യം റിലീസിന് തയ്യാറെടുക്കുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യാക്കോസ് കാക്കനാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലി മൊയ്തീൻ നിർവ്വഹിക്കുന്നു. വെടിക്കെട്ട് , അല്ലി എന്നീ ചിത്രങ്ങളിലെ പ്രതിനായക വേഷങ്ങളിലൂടെ ശ്രദ്ധേയനായ ശിവ ദാമോദർ നായകനാകുന്ന ചിത്രത്തിൽ നർത്തകിയും മുംബൈ സ്വദേശിയുമായ പുതുമുഖം അക്ഷര നായരാണ് നായികയായി എത്തുന്നത്.

നേഹ സക്സേന, നെൽസൺ ശൂരനാട്, സീനത്ത്, നീന കുറുപ്പ്, സുധീർ കരമന, ജയൻ ചേർത്തല, ഡോ. രജിത്ത് കുമാർ, ബാലാജി, കാർത്തിക ലക്ഷ്മി, സുനിൽ സുഗത, സാജു കൊടിയൻ, സ്ഫടികം ജോർജ്ജ് എന്നിവരും ചലച്ചിത്ര നിർമ്മാതാവ് ബാദുഷയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രിയ സംവിധായകൻ ശ്രീ. സിദ്ധിഖ് അവസാനമായി വേഷമിട്ട ചിത്രം കൂടിയാണ് പേപ്പട്ടി.

ശ്രീമൂലനഗരം പൊന്നൻ തിരക്കഥ, സംഭാഷണമെഴുതിയ സിനിമയിലെ ഗാനങ്ങൾ സന്തോഷ് കോടനാട്, ആന്റണി പോൾ എന്നിവരുടെ വരികളിൽ അൻവർ അമൻ, അജയ് ജോസഫ് എന്നിവർ സംഗീതം പകർന്നു. ജനുവരിയിൽ മലയാളത്തിലും ഇന്ത്യയിലെ വിവിധ ഭാഷകളിലും പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ വിതരണം സിൽവർ സ്കൈ പ്രൊഡക്ഷൻസുമായി ചേർന്ന് ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് നിർവ്വഹിക്കുന്നു.

shortlink

Post Your Comments


Back to top button