GeneralLatest NewsMollywoodNEWSWOODs

സംവിധായകന്‍ വിനു അന്തരിച്ചു

മേലെപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം ആസം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു.

കൊച്ചി: കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയൂഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്ന വിനു അന്തരിച്ചു. സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു താമസം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം.

read also: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം ഞാൻ ആകെ ബ്ലാങ്ക് ആയിരുന്നു: കമൽ

2008ല്‍ കണിച്ചുകുളങ്ങരയില്‍ സിബിഐ എന്ന ചിത്രവും വിനു സംവിധാനം ചെയ്തിരുന്നു. മേലെപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം ആസം ഭാഷയില്‍ സംവിധാനം ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button