CinemaComing SoonLatest News

എന്ത് അത്ഭുതമാണ് ഒരുക്കുന്നത്? മേക്കോവറില്‍ വിജയ്; ദളപതിയെ ‘ചെറുപ്പമാക്കുക’ എ.ഐ ആണെന്ന് പരിഹസിച്ചവർക്ക് മറുപടി

‘ദ ഗോട്ട്’ സിനിമയുടെ ചിത്രീകരണ തിരക്കിനിടയില്‍ ആരാധകരെ അമ്പരിപ്പിച്ച് വിജയ്. താരത്തിന്റെ പുതിയ ലുക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ആരാധകര്‍ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുന്ന വിജയ്‌യുടെ ലുക്ക് ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ക്ലീന്‍ ഷേവ് ചെയ്ത വിജയ് ആണ് വീഡിയോയിലുള്ളത്. കഴിഞ്ഞ ആഴ്ച വിജയ് പൊതുഇടത്തിൽ പ്രത്യക്ഷപ്പെട്ടത് നേരെ വിപരീതമായ ലുക്കിലായിരുന്നു. എന്നാൽ, പുതിയ ലുക്ക് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

വെങ്കട് പ്രഭു ചിത്രത്തിന്റെ ലുക്ക് ആണിത് എങ്കില്‍ എന്ത് അത്ഭുതമാണ് വിജയ് കാത്തുവച്ചിരിക്കുന്നത് എന്നാണ് സിനിമാപ്രേമികളുടെ ചോദ്യം. ഡീ എയ്ജിങ് ടെക്‌നോളജി ഉപയോഗിച്ചാണ് വിജയ്‌യെ ചെറുപ്പക്കാരന്‍ ആക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിജയ്‌യുടെ പുതിയ ലുക്ക് കാണുമ്പോള്‍ താരം തന്നെയാകും മേക്കോവറില്‍ എത്തി ഈ റോള്‍ ചെയ്തത് എന്ന് തോന്നുന്നു എന്നാണ് കമന്റുകള്‍.

ഗോട്ടില്‍ സ്‌നേഹ ആണ് നായികയാകുന്നത്. 2003ല്‍ പുറത്തിറങ്ങിയ ‘വസീഗര’യിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌നേഹ-വിജയ് കോമ്പോ എത്തുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. ടൈം ട്രാവല്‍ ചിത്രമായിരിക്കും ഗോട്ട്. അതേസമയം, ചിത്രത്തില്‍ അച്ഛനും മകനുമല്ല, വ്യത്യസ്ത കാലഘട്ടങ്ങളിലെ ഒരേ കഥാപാത്രമായിട്ടാണ് വിജയ് എത്തുന്നത്. ഇവർ ഒരു സാഹചര്യത്തിൽ കണ്ടുമുട്ടുന്നതാണ് പ്രമേയം.

shortlink

Related Articles

Post Your Comments


Back to top button