യുട്യൂബിലൂടെ ഏറെ ജനശ്രദ്ധനേടിയ ആളാണ് ‘തൊപ്പി’ എന്ന് വിളിക്കുന്ന നിഹാദ്. തൊപ്പിയുടെ വീഡിയോ മോശം കണ്ടന്റുകൾ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നെന്ന ആരോപണം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ തൊപ്പി ചെയ്തൊരു നല്ല കാര്യത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
ക്രിസ്മസ് വേഷത്തില്‍ തൊപ്പി ചെയ്തൊരു ലൈവ് വീഡിയോയിൽ തനിക്കൊരു വീൽ ചെയർ വേണമെന്നും ഇരുപത്തി എട്ടായിരം രൂപവരെ ചെലവ് വരുമെന്നുമുള്ള ആവശ്യവുമായി ഫാൽക്കൺ വൈറ്റി എന്ന യുട്യൂബർ മെസേജ് ഇട്ടിരുന്നു. പിന്നാലെ ഇരുപത്തി എട്ടായിരം അല്ല ഒരു ലക്ഷം രൂപ ആയാലും ഉള്ളതിൽ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള വീൽ ചെയർ ഇയാള്‍ക്ക് കൊടുക്കുമെന്നും തൊപ്പി വാഗ്ദാനം നൽകിയിരുന്നു. ഈ വാക്കാണ് ഇപ്പോൾ തൊപ്പി പ്രാവർത്തികം ആക്കിയിരിക്കുന്നത്.
read also: നടൻ കെ.ഡി ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല: ആഴ്ചകളായി മോര്‍ച്ചറിയില്‍..
ഏതാനും ദിവസങ്ങൾക്ക് മുൻപ് നല്ലൊരു വീൽ ചെയർ തൊപ്പി യുവാവിന്റെ വീട്ടിൽ എത്തിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വീട്ടിൽ എത്തിച്ച വീൽചെയറിന്റെ ടയർ ഉൾപ്പടെ എല്ലാം ഫിറ്റ് ചെയ്ത് ഒരു കുഴപ്പവുമില്ലെന്ന് തൊപ്പി തന്നെ ഇരുന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തൊപ്പി പോകുന്നത്. ചേട്ടന്റെ സ്വപ്നം ആയിരുന്നു ഇതെന്നാണ് യുവാവിന്റെ ഭാര്യ പറയുന്നത്.
തൊപ്പി എന്നെ ചതിച്ചു എന്ന് പറഞ്ഞ് വീഡിയോ ഇട്ടിരുന്നുവെങ്കിൽ ആറ് വ്യൂവ്സിന് പകരം അറുന്നൂറ് വ്യൂസ് ഉണ്ടാകുമെന്നും അതാണ് ഇപ്പോഴത്തെ ലോകമെന്നും യുട്യൂബർ പറയുന്നുണ്ട്.
Post Your Comments