GeneralLatest NewsMollywoodNEWSWOODs

കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് അസഹിഷ്ണുത ഉച്ചസ്ഥായിയില്‍: ഗായിക ചിത്രക്ക് പിന്തുണയുമായി ഖുഷ്ബു

അവര്‍ക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഗായിക കെ എസ് ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ലജ്ജാവഹമെന്ന് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുഷ്ബു സുന്ദര്‍.

കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും കുശ്ബു ട്വിറ്ററില്‍ കുറിച്ചു.

read also: പിന്നിൽ ഒരാൾ; ഓഡിയോ പ്രകാശനം ജയറാം നിർവ്വഹിച്ചു

‘കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവര്‍ക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല. അവരെയോര്‍ത്ത് ലജ്ജിക്കുന്നു. പൂര്‍ണമായും ചിത്ര ചേച്ചിഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു’- ചിത്ര കുറിച്ചു.

ചിത്രയ്ക്ക് പിന്തുണ അറിയിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഖുഷ്ബുവിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button