CinemaComing SoonEast Coast VideosLatest NewsVideos

ഗാർഡിയൻ എയ്ഞ്ചലിലെ ‘നീലാംബരി രാഗം’ എന്ന മനോഹര ഗാനം പുറത്ത്

ഭദ്ര ഗായത്രി പ്രോസക്ഷൻസിന്റെ ബാനറിൽ സെർജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്യുന്ന ഗാർഡിയൻ എയ്ഞ്ചൽ എന്ന സിനിമയിലെ
‘നീലാംബരി രാഗം’ എന്ന തുടങ്ങുന്ന ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ റീലീസായി. ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസ് ആണ് ഗാനം റിലീസ് ചെയ്തത്. സ്വപ്ന റാണിയുടെ വരികൾക്ക് ചന്ദ്ര ദാസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗൗരി ഗിരീഷ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ, ജ്യോതിഷ് കാശിയുടെ വരികൾക്ക് റാം സുരേന്ദർ സംഗീതം നൽകിയ ‘കുഞ്ഞിമല’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ പുറത്തുവന്നിരുന്നു. നാടൻ ശീലിന്റെ മനോഹാരിത നഞ്ചിയമ്മയുടെ ശബ്ദത്തിലൂടെ ഒരിക്കൽ കൂടി അനുഭവിച്ചറിയാൻ കഴിഞ്ഞു. നഞ്ചിയമ്മയ്‌ക്കൊപ്പം സന്നിദാനന്ദനും കൂടി ചേർന്നതോടെ ഗാനം ശ്രദ്ധേയമായ. നഞ്ചിയമ്മ, മധു ബാലകൃഷ്ണൻ, മൃദുല വാരിയർ, സൂരജ് സന്തോഷ്, സന്നിദാനന്ദൻ, ദുർഗ വിശ്വനാഥ്, ഫ്രാങ്കോ തുടങ്ങിയവരോടൊപ്പം ശാലിനി രാജേന്ദ്രൻ, ഗൗരി ഗിരീഷ് എന്നിവരും ഗാനമാലപിക്കുന്നുണ്ട്.

രാഹുല്‍ മാധവ്, മേജര്‍ രവി, ഷാജു ശ്രീധർ, ലിഷോയ്, സര്‍ജന്റ് സാജു എസ്. ദാസ്, ദേവദത്തന്‍, മുരളി, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ, നഞ്ചിയമ്മ, ലതാ ദാസ്, ഷോബിക ബാബു, തുഷാര പിള്ള, മായ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സെര്‍ജന്റ് സാജു എസ്. ദാസ് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു.

shortlink

Post Your Comments


Back to top button