GeneralLatest NewsNEWSTV Shows

ദിയയെ മോതിരം അണിയിച്ച് അശ്വിൻ!! ചിത്രം വൈറൽ

ദിയക്കൊപ്പമുള്ള തന്റെ ചിത്രം ഇൻസ്റ്റാഗ്രാമില്‍ അശ്വിന്‍ ഗണേഷും പങ്കുവച്ചു

താൻ വീണ്ടും പ്രണയത്തിലാണെന്ന വെളിപ്പെടുത്തി ദിയ കൃഷ്ണകുമാർ സമൂഹ മാധ്യമത്തില്‍ ഒരു ചിത്രം പങ്കുവച്ചത് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. മോതിരമണിഞ്ഞ ദിയയുടെ കയ്യില്‍ ഒരാള്‍ പിടിച്ചു നില്‍ക്കുന്നതായിരുന്നു പോസ്റ്റ്. ‘ഞാൻ യെസ് പറഞ്ഞു’ എന്ന കുറിപ്പോടെയാണ് ദിയ ചിത്രം ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

ചിത്രം വൈറലായതോടെ ആളാരാണ് എന്ന അന്വേഷണത്തിലായിരുന്നു ആരാധകർ. ദിയയുടെ സുഹൃത്ത് അശ്വിനാണ് ചിത്രത്തിൽ.

READ ALSO: പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കും ? സത്യാവസ്ഥ ഇതാണ്

ദിയക്കൊപ്പമുള്ള തന്റെ ചിത്രം ഇൻസ്റ്റാഗ്രാമില്‍ അശ്വിന്‍ ഗണേഷും പങ്കുവച്ചു. ദിയയെ മോതിരമണിയിക്കാനായി തയാറായി നില്‍ക്കുന്ന അശ്വിന്റെ ചിത്രമാണ് പോസ്റ്റിലുള്ളത്.

‘ഈ ഒരു അവസരത്തിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ എന്നാണ് അശ്വിൻ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. ദിയ കണ്ണു കെട്ടി നില്‍ക്കുന്നതും, മോതിരവുമായി അശ്വിന്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. ഇരുവരുടെയും സുഹൃത്തുക്കളും ഒപ്പമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button