GeneralLatest NewsMollywoodNEWSWOODs

സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ മഴ പെയ്ത ഫീലായിരുന്നു: ഹരിപ്രശാന്ത്

എക്സ്പീരിയൻസിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് ലിജോ ജോസ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത നടൻ ഹരി പ്രശാന്ത് ലിജോ ജോസ് ചിത്രങ്ങളെക്കുറിച്ച്‌ പങ്കുവച്ച വാക്കുകൾ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

READ ALSO: ദിയയെ മോതിരം അണിയിച്ച് അശ്വിൻ!! ചിത്രം വൈറൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എക്സ്പീരിയൻസിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് ലിജോ ജോസ്. ആളുകള്‍ തിയേറ്ററിലെത്തുമ്പോള്‍ അതിന്റെ ഓരോ ഫ്രെയിംസും വിഷ്വല്‍സും കണ്ട് അത്ഭുതപ്പെടണം. അദ്ദേഹത്തിന്റെ ഏത് പടം കണ്ടാലും നമുക്ക് അങ്ങനെയാണല്ലോ തോന്നുന്നത്. എല്ലാ പടത്തിലും വിഷ്വല്‍സിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ലിജോ ജേസ് പെല്ലിശ്ശേരിയുടെ ഈ. മ. യൗ എന്ന പടം തിയേറ്ററില്‍ പോയിരുന്നാണ് കണ്ടത്. സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു മഴ പെയ്ത ഫീലായിരുന്നു എനിക്ക്. നല്ല വെയിലുള്ളപ്പോഴാണ് ഞാൻ പുറത്ത് ഇറങ്ങിയത്. പക്ഷെ അത്ര നേരം ആ ഫീലില്‍ ഇരുന്നത് കൊണ്ടായിരിക്കും എനിക്ക് അങ്ങനെ തോന്നിയത്’- ഹരിപ്രശാന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button