CinemaEast Coast VideosLatest NewsSongsVideos

മനസിനെ ലയിപ്പിച്ച് നിഖിൽ മാത്യു: ‘കഥ മാറും’ ക്രിസ്ത്യൻ ഭക്തി ഗാനം – വീഡിയോ

പി.ആർ ടി.ജി ജോർജ്ജിന്റെ വരികൾക്ക് അദ്ദേഹം തന്നെ സംഗീതം നൽകി നിഖിൽ മാത്യു ആലപിച്ച ക്രിസ്ത്യൻ ഭക്തി ഗാനം റിലീസായി. ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ അഴലിന്റെ ആഴങ്ങളിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ശ്രദ്ധേയനായ ഗായകനാണ് നിഖിൽ. നിഖിലിന്റെ ഭക്തി സാന്ദ്രമായ ഈണത്തിലൂടെ ‘കഥ മാറും’ എന്ന ഭക്തി ഗാനം പ്രേക്ഷകരുടെ കാതിന് കുളിർമയേകുന്നു.

ആസ്വിൻ കെ.ആർ ആണ് ഈ ആൽബത്തിന്റെ സംവിധാനവും ഛായാഗ്രാഹണവും നിർവഹിച്ചിരിക്കുന്നത്. സനു സിദ്ദിഖ് എഡിറ്റിങ് കൈകാര്യം ചെയ്യാത്തപ്പോൾ നിതിൻ രാജ് സഹ എഴുത്തുകാരന്റെ വേഷം മനോഹരമാക്കി. പ്രോജക്ട് ഡിസൈനർ – ഫെബിൻ വർഗീസ്, മേക്കപ്പ് – വിഷ്ണു അനിൽകുമാർ, പ്രോ കൺട്രോളർ – ഷാൻ ഇഖ്ബാൽ, അസോസിയേറ്റ് ഡയറക്ടർ – ഏബിൾ കൗസ്തുബം, കല – കിരൺ റാഫേൽ, വേഷം – അക്ഷര കരിമ്പിൽ, കളറിസ്റ്റ് – സെൽവിൻ വർഗീസ്, പോസ്റ്റർ ഡിസൈൻ – ഷൈജു ശ്യാം, സ്റ്റുഡിയോ – KR സൃഷ്ടി, സ്റ്റിൽസ് – വിവേക് ​​ജോൺസൺ, പ്രോഗ്രാമിംഗ് & അറേഞ്ച്ഡ് – നഹൂം എബ്രഹാം.

shortlink

Related Articles

Post Your Comments


Back to top button