GeneralLatest NewsMollywoodNEWSWOODs

നരേന്ദ്രമോദി എന്റെ റോള്‍ മോഡല്‍, അദ്ദേഹം എനിക്ക് ആവേശമാണ്: കെ.ജി ജോര്‍ജിന്റെ മകള്‍ താര ജോര്‍ജ്

മോദിജി പോയ ക്ഷേത്രങ്ങളിലെല്ലാം എനിക്കും പോകണം.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റോള്‍ മോഡലും പ്രചോദനവുമാണെന്നും സംവിധായകൻ കെ.ജി ജോർജിന്റെ മകള്‍ താര ജോർജ്. 150 രാജ്യങ്ങള്‍ക്ക് മേലെ സഞ്ചരിച്ച ഒരാളെന്ന നിലയ്‌ക്ക് മറ്റ് രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ നരേന്ദ്രമോദിയുടെ നാട്ടില്‍ നിന്നാണോ വരുന്നത് എന്ന് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ താര ജോർജ് പറഞ്ഞു.

read also: മലയാളികൾ കാണാൻ കാത്തിരിക്കുന്ന വിവാഹം! ‘അനുശ്രീയും ഉണ്ണി മുകുന്ദനും വിവാഹിതരാകുന്നു’:ഒടുവിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

താരയുടെ വാക്കുകൾ ഇങ്ങനെ,

‘ഞാൻ യാത്ര ചെയ്യുന്ന സമയത്ത് ആള്‍ക്കാർ ചോദിക്കും എവിടെ നിന്നാണ് വരുന്നതെന്ന്. ചിലർക്ക് മനസിലാകും ഞാൻ ഇന്ത്യനാണെന്ന്. ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്ന് പറയുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടില്‍ നിന്നാണെന്ന് എല്ലാവരും പറയും. അത് തന്നെ എനിക്ക് അഭിമാനമാണ്. ലോകനേതാക്കളില്‍ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെടുന്നത് നരേന്ദ്രമോദിയുടെ പേരാണ്. പത്ത് വർഷം കഴിയുന്നു. ഇന്ത്യക്കുണ്ടായ കുതിപ്പ്, മാറ്റം വലുതാണ്. നരേന്ദ്രമോദിജി എന്നും എനിക്ക് ആവേശമാണ്.

മോദിജി പോയ ക്ഷേത്രങ്ങളിലെല്ലാം എനിക്കും പോകണം. അതെല്ലാം ഞാൻ നോക്കി വച്ചിട്ടുണ്ട്. രാഷ്‌ട്രീയത്തിലായാലും ആത്മീയതയിലായാലും നരേന്ദ്രമോദി എനിക്ക് പ്രചോദനമാണ്. അദ്ദേഹം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ റോള്‍ മോഡലാണ്. അദ്ദേഹത്തെപ്പറ്റി എന്നോട് ചോദിച്ചാല്‍ എനിക്ക് വാക്കുകള്‍ കിട്ടില്ല. അത്രയും ഇഷ്ടമാണ്, ബഹുമാനമാണ്. പ്രധാനമന്ത്രിയെ കാണുന്ന, സംസാരിക്കുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ. എന്റെ ആഗ്രഹം സഫലമാകുമെന്ന് നൂറ് ശതമാനം ഞാൻ വിശ്വസിക്കുന്നു’- താര ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button