BollywoodGeneralLatest NewsNEWSWOODs

ലൈവ് പരിപാടിക്കിടെ ആരാധകനെ മൈക്ക് കൊണ്ട് അടിച്ച് ഗായകന്‍ ആദിത്യ നാരായണന്‍, വിവാദം

ഒരു കോളജിലാണ് ആദിത്യ നാരായണന്‍ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയത്

ലൈവ് സംഗീത പരിപാടിക്കിടെ ആരാധകനെ മൈക്ക് കൊണ്ട് അടിച്ച് ഗായകന്‍ ആദിത്യ നാരായണന്‍. ഷാരൂഖ് ഖാന്റെ ചിത്രമായ ഡോണിലെ ‘ആജ് കി രാത്’ എന്ന ഗാനമാലപിച്ച ആദിത്യന് നേരെ ആരാധകരിൽ ഒരാൾ കൈനീട്ടുകയായിരുന്നു. ഇതിൽ പ്രകോപിതനായ താരം കൈ നീട്ടിയ ആരാധകരില്‍ ഒരാളെ മൈക്ക് കൊണ്ടടിക്കുകയും ഫോണ്‍ വാങ്ങി ദൂരേക്കു വലിച്ചെറിയുകയും ചെയ്തു.ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു.

READ ALSO: പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവർ, മമ്മൂട്ടിയുടെ ഭ്രമയുഗത്തിനെതിരെ പരാതി!!

ഛത്തീസ്ഗഡിലെ ഭിലായിലാണ് സംഭവം. ഒരു കോളജിലാണ് ആദിത്യ നാരായണന്‍ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയത്. വിവിധയിടങ്ങളില്‍ നിന്നും ഗായകന്റെ പാട്ട് കേള്‍ക്കാനായി ആരാധകര്‍ എത്തിയിരുന്നു. ഗായകന്റെ ഈ മോശം പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button