GeneralLatest NewsMollywoodNEWSWOODs

അത് ശരിയല്ല, അന്ന് കൊമേഴ്സ്യല്‍ ഹിറ്റായിരുന്നു ശിപായി ലഹളയും കല്യാണസൗഗന്ധികവും: ഗിരീഷിന് മറുപടിയുമായി വിനയൻ

ഞാൻ ചെയ്ത കോമഡി സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ട് സിനിമകളും

തിയറ്ററുകൾ മികച്ച പ്രതികരണം നേടുകയാണ് പ്രേമലു. ഈ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച്‌ കൊടുത്ത ഒരു അഭിമുഖത്തില്‍ ഒരു സിനിമാസ്വാദകന്‍ എന്ന നിലയിലുള്ള തന്‍റെ അഭിരുചികളെക്കുറിച്ച്‌ പങ്കുവച്ചപ്പോൾ അധികം ആഘോഷിക്കപ്പെടാതെപോയ ചില ചിത്രങ്ങള്‍ താന്‍ റിപ്പീറ്റ് വാച്ച്‌ ചെയ്യുന്നവയാണെന്നും ശിപായി ലഹള, കല്യാണസൗഗന്ധികം തുടങ്ങിയ ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ടെന്നും ഗിരീഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗിരീഷിന്‍റെ വാക്കുകളോട് പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഈ രണ്ട് ചിത്രങ്ങളുടെയും സംവിധായകനായ വിനയന്‍.

read also: പിടിപ്പെട്ടാൽ ഭേദപ്പെടുത്താൻ പ്രത്യേകം മരുന്നുകളില്ല; മരണം വരെ സംഭവിക്കും: Dermatomyositis എന്ന അപൂർവരോഗത്തെ കുറിച്ച്

ശിപായി ലഹളയും കല്യാണ സൗഗന്ധികവും തിയറ്ററുകളില്‍ വിജയിച്ച സിനിമകളാണെന്നും അന്നത്തെ ഫിലിം മാഗസിനുകൾ പരിശോധിച്ചാൽ മതിയെന്നും വിനയന്‍ പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

‘എന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് ചെയ്ത രണ്ടു സിനിമകളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും. പ്രേക്ഷകർ ഇഷ്ടപ്പെടുകയും തിയറ്ററുകളില്‍ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ളാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയില്‍ നായികയാവുന്നത്. ദിലീപിന്‍റെ കരിയറിലെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം. ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേള്‍ക്കാതെ, ശ്രദ്ധിക്കാതെ പോയ സിനിമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓണ്‍ലൈൻ പോർട്ടലില്‍ വായിക്കുകയുണ്ടായി.

അത് ശരിയല്ല ഗിരീഷ്, അന്ന് കൊമേഴ്സ്യല്‍ ഹിറ്റായിരുന്നു എന്ന് മാത്രമല്ല റിലീസ് ചെയ്തിട്ട് 28 വർഷമായെങ്കിലും ഇന്നും ഈ സിനിമകള്‍ക്ക് ചാനലുകളില്‍ പ്രേക്ഷകരുണ്ട്. ടിവിയില്‍ ഈ സിനിമകള്‍ വരുമ്ബോള്‍ ഇപ്പോഴും എന്നെ വിളിച്ച്‌ അഭിപ്രായം പറയുന്നവരുണ്ട്. അന്നത്തെ കോമഡി സിനിമകളില്‍ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്മെന്‍റ് ആയിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓണ്‍ലൈൻ പ്രൊമോഷനോ റിവ്യൂവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകള്‍ റഫര്‍ ചെയ്താല്‍ ഈ രണ്ടു സിനിമകളേയും പറ്റിയുള്ള റിപ്പോർട്ടുകള്‍ ശ്രീ. ഗിരീഷിന് മനസിലാക്കാൻ കഴിയും. ഞാൻ ചെയ്ത കോമഡി സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ട് സിനിമകളും’.

shortlink

Related Articles

Post Your Comments


Back to top button