GeneralLatest NewsNEWSTollywoodWOODs

നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു

2013ല്‍ വിരമിച്ചതിനു ശേഷം അദ്ദേഹം രാഷ്ട്രീയത്തിലും കൈവച്ചു.

കന്നഡ നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു. 71 വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എച്ച്‌സിജി ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശിവറാം വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലായിരുന്നു. കന്നഡ ഭാഷയില്‍ എഴുതി ഐഎഎസ് നേടിയ ആദ്യത്തെ വ്യക്തിയാണ്.

read also: ശ്രീ അമൃതേശ്വര ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത് നടൻ യഷ്

ബാ നല്ലെ മധുചന്ദ്രകെ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശിവറാം വസന്ത കാര്യ, സാഗ്ലിയാന 3 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 2013ല്‍ വിരമിച്ചതിനു ശേഷം അദ്ദേഹം രാഷ്ട്രീയത്തിലും കൈവച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് അദ്ദേഹം 2014ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

shortlink

Post Your Comments


Back to top button