GeneralLatest NewsNEWS

വിവാഹമോചനദുരന്തത്തില്‍ നിന്ന് നടി നീത പൂർണമായും വിമുക്തയായിട്ടില്ല എന്ന് തോന്നുന്നു: കുറിപ്പുമായി സംഗീത ലക്ഷ്മണ

ഈ സ്ത്രീ ഭാഗവാക്കാവുന്ന സിനിമകള്‍ ബോക്സോഫീസില്‍ തിളങ്ങാത്തത് എന്തുകൊണ്ടായിരിക്കും?

മലയാളത്തിന്റെ യുവതാരങ്ങളിൽ ഒരാളാണ് നടി നിതപിള്ള. താരത്തെക്കുറിച്ച്‌ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ദിലീപ് നായകനായെത്തുന്ന ‘തങ്കമണി’ സിനിമയിലെ പാട്ടു കണ്ടപ്പോഴാണ് നിത പിള്ളയെക്കുറിച്ച്‌ ഒരുക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സംഗീതയുടെ പോസ്റ്റ്.

അറിഞ്ഞത് ശരിയാണെങ്കില്‍ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ ഭർത്താവിൻ്റെ ഒന്നാമത്തെ ഭാര്യയാണ് ഈ നിതാ പിള്ളയെന്നും അഡ്വക്കറ്റ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു

read also: നയന്‍താരയും വിഘ്‌നേശ് ശിവനും വേർപിരിയുന്നു?

കുറിപ്പിന്റെ പൂർണ്ണരൂപം

നീത പിള്ള.സുന്ദരി. മിടുക്കി. തരക്കേടില്ലാത്ത അഭിനേത്രി. ഇതൊക്കെയെങ്കിലും ഈ സ്ത്രീ ഭാഗവാക്കാവുന്ന സിനിമകള്‍ ബോക്സോഫീസില്‍ തിളങ്ങാത്തത് എന്തുകൊണ്ടായിരിക്കും? സ്‌ക്രീനില്‍ നീതയെ അല്‍പനേരം കണ്ടുകൊണ്ടിരുന്നാല്‍ എനിക്ക് ‘ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം’ സിനിമയില്‍ നിവിൻ പോളിയുടെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ ഓർമ്മവരും. അവഗണിക്കാനാവാത്ത വിധമുള്ള മുഖസാദൃശ്യം. നീതയുടെ കഥാപാത്രത്തെ നോക്കിനോക്കിയിരുന്നാല്‍ ആ കഥാപാത്രത്തില്‍ ‘ജേക്കബിൻ്റെ സ്വർഗ്ഗരാജ്യ’ത്തിലെ നിവിൻ പോളിയുടെ അമ്മ നടി പരകായപ്രവേശം ചെയ്യും. അതോടെ എന്നിലെ പ്രേക്ഷകയ്ക്ക് ഫോക്കസ് നഷ്‌ടപ്പെടും, ആസ്വാദനം വഴിമുട്ടും. നീതയുടെ സിനിമ കാണുന്നത് മതിയാക്കി ഞാൻ വേറെ പണി നോക്കി പോകും. ഹോ!!

ഇന്നിപ്പോള്‍ ഇതൊക്കെ ഓർമ്മിക്കാൻ കാരണമുണ്ട്. ‘തങ്കമണി’ സിനിമയില്‍ ഒരു പാട്ട് വീഡിയോ കാണാനിടയായി. അതിമനോഹരമായ സിനിമറ്റോഗ്രാഫി…ഇമ്ബമാർന്ന ഗാനാലാപനം. പറഞ്ഞിട്ട് കാര്യമില്ല 55 വയസ്സുള്ള ദിലീപും നായികയുമൊത്തുള്ള ട്യൂട്ടോറിയല്‍ കോളേജ് പ്രണയകോപ്രായങ്ങള്‍ അരോചകം. തീർന്നില്ല, ഒട്ടും വൈകാതെ തന്നെ ഗാനചിത്രീകരണത്തിലുള്ള നീതയുടെ കഥാപാത്രത്തിലേക്ക് ‘ജേക്കബിൻ്റെ സ്വർഗ്ഗരാജ്യ’ത്തിലെ നിവിൻ പോളിയുടെ അമ്മ നടി പരകായപ്രവേശം ചെയ്‌തു! പറഞ്ഞല്ലോ…എനിക്ക് ഫോക്കസ് നഷ്ടപ്പെട്ടു, ആസ്വാദനം വഴിമുട്ടി!!

ഇനി മറ്റൊരു കാര്യം. അറിഞ്ഞത് ശരിയാണെങ്കില്‍ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ ഭർത്താവിൻ്റെ ഒന്നാമത്തെ ഭാര്യയാണ് ഈ നിതാ പിള്ള. വിവാഹമോചനദുരന്തത്തില്‍ നിന്ന് നീത പൂർണമായും വിമുക്തയായിട്ടില്ല എന്ന് തോന്നുന്നു. അതിമനോഹരമായ പുഞ്ചിരിയെങ്കിലും നീതയുടെ കണ്ണുകളില്‍ എപ്പോഴും തെളിഞ്ഞുനില്‍ക്കുന്ന ശോകമൂകഭാവം അതുകൊണ്ടാണോ ന്നാ..!!

shortlink

Related Articles

Post Your Comments


Back to top button