GeneralLatest NewsMollywoodNEWSWOODs

നെഞ്ചോരം ചാഞ്ചാടും എന്നു തുടങ്ങുന്ന വിജയ് യേശുദാസിൻ്റെ മനോഹര ഗാനവുമായ് ‘പൊലീസ് ഡേ’

ടിനി ടോം ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡി.വൈ.എസ്.പി.ലാൽ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിച്ച്, സന്തോഷ് മോഹൻ സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ലിറിക്കൽവീഡിയോ ഗാനം പ്രകാശനം ചെയ്തു. വിജയ് യേശുദാസ് ആലപിച്ച ഈ ഗാനം ജോസ് മോട്ടോയുടെ വരികൾക്ക് റോണി റാഫേലിൻ്റെ ഈണത്തിലുള്ള വേദനയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഗാനമായിട്ടാണ് അനുഭവപ്പെടുക. ഏറെ നാളത്തെ ഇടവേളക്കുശേഷമാണ് ലാളിത്യമുള്ളവരികളിലൂ ടെയും ഇമ്പകരമായ ഈണത്തിലൂടെയും അർത്ഥവത്തായ ഒരു ഗാനം ഉണ്ടാകുന്നത്.

നെഞ്ചോരം ചാഞ്ചാടും, കുഞ്ഞാറ്റേ നിൻ്റെ പീലിചേലച്ചോന്നു നിന്നു…എന്ന ഈ ‘ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് ഡേ ഒരു പൊലീസ് സ്റ്റോറിയുടെ കഥ പറയുന്ന ചിത്രമാണ്.
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമ ‘ഇതിനിടയിൽ ഇത്തരമൊരു താരാട്ടുപാട്ടിൻ്റെ പ്രസക്തി ഒരു കുടുംബ പശ്ചാത്തലത്തിലേക്കാണ് എത്തപ്പെടുന്നത്.

read also: രാത്രിയില്‍ മുറി നിറയെ മുല്ലപ്പൂ ഗന്ധം, എനിക്കറിയാം ഇവിടെ വന്നുവെന്ന്: പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പുമായി രേണു

ടിനി ടോം ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡി.വൈ.എസ്.പി.ലാൽ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, നന്ദു, ധർമ്മജൻ ബൊൾ ഗാട്ടി, അൻസിബ, ശീ ധന്യ എന്നിവരും ഏതാനം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു

.രചന – മനോജ് ഐ.ജി.
സംഗീതം – റോണി റാഫേൽ ,ഡിനു മോഹൻ
ഛായാഗ്രഹണം – ഇന്ദ്രജിത്ത്.
എ ഡിറ്റിംഗ് – രാകേഷ് അശോക് .
കലാസംവിധാനം -രാജ്യ ചെമ്മണ്ണിൽ.
മേക്കപ്പ് – ഷാമി.കോസ്റ്റ്യം -ഡിസൈൻ – റാണാ പ്രതാപ് .
നിശ്ചല ഛായാഗ്രഹണം – ശാലു പേയാട്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജൻ മണക്കാട്
പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കൊടപ്പനക്കുന്ന്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button