GeneralLatest NewsNEWSTollywoodWOODs

റെയ്ഡില്‍ പിടിക്കപ്പെട്ടത് നടി ഹേമ തന്നെ, തന്റെ പേരു പുറത്തുപറയരുതെന്ന് കരഞ്ഞു കാലു പിടിച്ചു !!

പങ്കെടുത്തവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും കമ്മിഷണര്‍

ബംഗളൂരുവിലെ ലഹരിമരുന്നു പാര്‍ട്ടിയ്ക്കിടയിൽ കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിൽ നടി ഹേമ ഉൾപ്പെടെയുള്ളവർ പിടിയിലായിരുന്നു. ഈ വാർത്ത പുറത്തു വന്നതിനു പിന്നാലെ ഇതു നിഷേധിച്ചു നടി രംഗത്തുവന്നിരുന്നു.എന്നാൽ, പിടിയിലായത് നടി ഹേമതന്നെയെന്നു സ്ഥിരീകരിച്ച്‌ പൊലീസ്.

പൊലീസ് റെയ്ഡ് ചെയ്ത റേവ് പാര്‍ട്ടിയില്‍ നടി ഹേമ ഉണ്ടായിരുന്നെന്ന് ബംഗളൂരു പൊലീസ് കമ്മിഷണര്‍ ബി ദായനന്ദ പറഞ്ഞു. പാര്‍ട്ടിയില്‍ എംഡിഎംഎ, കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പങ്കെടുത്തവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു.

read also:  അങ്കണവാടിയിൽ ബാർ സെറ്റിട്ട് ‘രംഗണ്ണൻ’ റീൽ ഷൂട്ട്: ഡിഎംകെ നേതാവിന്റെ മകനെതിരെ കേസ്

എന്നാൽ, താന്‍ ഹൈദരാബാദിലെ ഫാം ഹൗസിലാണെന്ന് അവകാശപ്പെട്ട് ഹേമ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ദയാനന്ദ മാധ്യമങ്ങളോടു പറഞ്ഞു.

റെയ്ഡില്‍ പിടിക്കപ്പെട്ട ഹേമ തന്റെ പേരു പുറത്തുപറയരുതെന്ന് പൊലീസിനോട് കരഞ്ഞു കാലുപിടിച്ചതായും വാഷ് റൂമില്‍ പോവാനെന്ന വ്യാജേന പുറത്തുകടന്ന ഹേമ റേവ് പാര്‍ട്ടി നടന്ന ഫാംഹൗസില്‍ നിന്നു തന്നെയാണ് ഹൈദരാബാദിലാണെന്നു പറഞ്ഞുകൊണ്ട് വിഡിയോ ചെയ്തതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button