AwardsGeneralKeralaLatest NewsNEWSTV Shows

‘പൈസയ്ക്ക് ബുദ്ധിമുട്ടുള്ളതു കൊണ്ടാണോ ചെലവ് ചുരുക്കല്‍?’; സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തില്‍ വിമര്‍ശനവുമായി നടി സ്നേഹ

ഏതെങ്കിലും പ്രൈവറ്റ് അവാർഡ് ആയിരുന്നെങ്കില്‍ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു,

സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുരസ്കാര പ്രഖ്യാപനത്തിനെതിരെ വിമർശിച്ച്‌ നടി സ്നേഹ ശ്രീകുമാർ. പുരസ്കാരത്തിന് കോമഡി സീരിയല്‍ എന്ന പ്രത്യേക വിഭാഗമില്ലാത്തതിനാലാണ് മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍, സു സു, ചക്കപ്പഴം തുടങ്ങിയ സീരിയലുകള്‍ കോമഡി പ്രോഗ്രാം എന്ന വിഭാഗത്തില്‍ അയച്ചതെന്നും എന്നാല്‍ ഇവയില്‍ കോമഡി ഇല്ലെന്ന ജൂറിയുടെ കണ്ടെത്തലിനെ കുറ്റപ്പെടുത്തി സ്നേഹ. സർക്കാരിന് പൈസയ്‌ക്ക് ബുദ്ധിമുട്ടുള്ളതു കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാർഡ് ഇനത്തില്‍ ചെലവ് ചുരുക്കുന്നതെന്നും താരം പരിഹസിച്ചു.

read also: അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊക, മരിച്ചവനും കുടുംബത്തിനും മാത്രം നഷ്ടം – ഹരീഷ് പേരടി

സ്നേഹയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സർക്കാരിന്റെ ടെലിവിഷൻ അവാർഡ് പ്രഖ്യപിച്ചു. അതില്‍ നിലവാരമുള്ള തമാശ കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നാണ് പറയുന്നത്. പിന്നെ കോമഡി സീരിയല്‍ എന്ന വിഭാഗം ഇല്ല, സ്വാഭാവികമായും മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകള്‍ കോമഡി പ്രോഗ്രാം വിഭാഗത്തില്‍ ആണ് എൻട്രി ചെയ്യുന്നത്. നല്ല സീരിയല്‍ ഇല്ലാതാനും, ഈ പരിപാടികളെയൊക്കെ ഒഴിവാക്കി താനും. എന്നിട്ട് ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണവും. സത്യത്തില്‍ സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാർഡ് ഇനത്തില്‍ ചെലവ് ചുരുക്കുന്നത്??? നിലവില്‍ ഉള്ള കാറ്റഗറി യില്‍ അല്ലെ ഈ പ്രോഗ്രാമുകള്‍ അയക്കാൻ പറ്റുള്ളൂ?? അപ്പൊ അവയെ പരിഗണിക്കണ്ടേ? മാറിമായത്തിന് അവാർഡിന് അയച്ച എപ്പിസോഡുകള്‍ എല്ലാം ഒന്നിനൊന്നു നിലവാരം ഉള്ളതും, സാമൂഹ്യപ്രതിബദ്ധത ഉള്ളതും ആയിരുന്നു.

ഇതിനു മുന്നേ പല വർഷങ്ങളില്‍ മാറിമായത്തിന് അവാർഡ് കിട്ടിയിട്ടും ഉണ്ട്. കിട്ടാത്തതിന്റെ വിഷമം ആയി കാണണ്ട, മാറിമായത്തിന് തന്നില്ലെങ്കിലും അർഹതയുള്ള മുകളില്‍ പറഞ്ഞ ഏതെങ്കിലും പരിപാടിക്ക് കൊടുക്കാമായിരുന്നു. പിന്നെ പുറത്തു വന്ന റിസള്‍ട്ടില്‍ fiction എന്ന വിഭാഗത്തില്‍ റിയാലിറ്റി ഷോ ഫോർമാറ്റില്‍ ഉള്ള പരിപാടിക്ക് ആണ് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാർഡ് വന്നത്. Fiction ആവണം എന്ന നിർബന്ധം അപ്പോള്‍ ഈ ഫിക്ഷൻ വിഭാഗത്തിന് ഇല്ലെ?? ഫിക്ഷൻ വിഭാഗത്തില്‍ പെടുന്ന പരിപാടികള്‍ വേറെ ഉള്ളപ്പോള്‍ അവയെ പരിഗണിക്കാത്തത് എന്ത് കൊണ്ടാണ്???

ഏതെങ്കിലും പ്രൈവറ്റ് അവാർഡ് ആയിരുന്നെങ്കില്‍ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു, ഇത് പക്ഷെ സർക്കാർ അവാർഡ് ആണ്. അതുകൊണ്ട് തന്നെ ഇതിന്റെ നിയമാവലി എന്താണെന്നു അറിയാൻ ഞങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ട്. പിന്നെ ഇങ്ങനെ ഒഴിവാക്കുമ്ബോള്‍ അടുത്തതവണ എൻട്രികള്‍ കുറയുമല്ലോ?കഴിഞ്ഞ തവണ സീരിയലുകളെ എല്ലാം ഒഴിവാക്കിയപ്പോള്‍ നല്ലൊരു വിഭാഗം ഇത്തവണ അവാർഡിന് അയച്ചില്ല. എൻട്രി വരുന്നതില്‍ നിന്നും നല്ലത് കണ്ടുപിടിക്കാൻ അല്ലെ ജൂറി??എന്തായാലും മലയാളത്തില്‍ നിലവാരം ഉള്ള ആക്ഷേപഹാസ്യ പരിപാടി ഇല്ല എന്നാണ് ജൂറി പറയുന്നത്, നിങ്ങളുടെ അഭിപ്രായം എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കു ഇതില്‍ കമന്റ്‌ ചെയ്യാം.

shortlink

Related Articles

Post Your Comments


Back to top button