CinemaInterviewsLatest News

മമ്മൂട്ടിക്കും മോഹൻലാലിനും ശേഷമൊരാൾ… അത് സാധ്യമല്ല! കാരണം പറഞ്ഞ് സിബി മലയിൽ

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി നടന്മാർ സിബിയുടെ കഥാപാത്രങ്ങൾ ആയിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ താരങ്ങളെ കുറിച്ച് ശ്രദ്ധേയമായ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സിബി മലയിൽ. മമ്മൂട്ടിയെയും മോഹൻലാലിനേയും പോലെ ദീർഘകാലം സിനിമയിൽ നിൽക്കാൻ കഴിവുള്ളവർ ഇനിയുണ്ടാവില്ല എന്നാണ് സിബി മലയിൽ പറയുന്നത്.

29 വയസിൽ മോഹൻലാൽ ചെയ്തുവെച്ച കിരീടം, ദശരഥം പോലെയുള്ള സിനിമകൾ ചെയ്യാൻ ഇന്നത്തെ നടന്മാർക്ക് അവരുടെ മുപ്പതാം വയസിൽ സാധിക്കുകയില്ലെന്നും, പിന്നെയും ആ റേഞ്ചിൽ എത്തുന്ന ഒരാൾ ഫഹദ് ഫാസിൽ ആണെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

‘മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ദീർഘകാലം സിനിമയിൽ നിൽക്കാൻ സാധ്യതയുള്ള നടന്മാർ ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. കാരണം അവരെപ്പോലെ ടാലൻ്റ് ഉള്ളവർ ഇനി ഉണ്ടാകാൻ പോകുന്നില്ല. മോഹൻലാൽ അയാളുടെ 29-30 വയസിൽ ചെയ്തുവെച്ച കിരീടം, ദശരഥം, ഭരതം, സദയം പോലെയുള്ള സിനിമകൾ ചെയ്യാൻ ഇന്നത്തെ നടന്മാർക്ക് അവരുടെ 30-ാം വയസിൽ സാധിക്കില്ല. ഫഹദാണ് പിന്നെ നമുക്ക് അത്രയും റേഞ്ചിലേക്ക് കാണാൻ പറ്റുന്ന പ്രധാനപ്പെട്ട ഒരാൾ’, സിബി മലയിൽ പറഞ്ഞു.

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button