GeneralLatest NewsMollywoodNEWSWOODs

മലയാളികളുടെ പ്രിയ താരം രാധിക ബിജെപി സ്ഥാനാർഥി !!

രാധികയുടെ ഭര്‍ത്താവും നടനുമായ ശരത്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

പുതുച്ചേരി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഓരോ പാർട്ടിയും പുറത്തു വിട്ടുകഴിഞ്ഞു. ഇപ്പോഴിതാ സ്ഥാനാർത്ഥികളുടെ നാലാം പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ബി ജെ പി.

കേരളത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് പട്ടിക പുറത്തിറക്കിയത്. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ഥികളാണ് ഇന്നു പുറത്തിറക്കിയ പത്രികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുതനഗറില്‍ മത്സരിക്കും. രാധികയുടെ ഭര്‍ത്താവും നടനുമായ ശരത്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പുതുച്ചേരിയില്‍ എ.നമശിവായമാണ് ബിജെപി സ്ഥാനാര്‍ഥി.

read also: ‘മീന നല്ലൊരു പെൺകുട്ടിയാണ്, ഒരു ജീവിതം കൊടുക്കാൻ തയ്യാറാണ്’: മകൾ ഉള്ളതൊന്നും പ്രശ്‌നമല്ലെന്ന് സന്തോഷ് വർക്കി

പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു എ.നമശിവായം. 2001ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഇദ്ദേഹം ബിജെപിയില്‍ എത്തിയത്.

കൊല്ലം,ഇടുക്കി,ആലത്തൂര്‍, വയനാട് തുടങ്ങിയ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഇനി പ്രഖ്യാപിക്കാനുളളത്.

shortlink

Related Articles

Post Your Comments


Back to top button