GeneralLatest NewsMollywoodNEWSUncategorizedWOODs

കലാമണ്ഡലത്തില്‍ നിന്നും അടിച്ചിറക്കി വിടണം, ഇത് ഡ്യൂപ്ലിക്കേറ്റ്: മല്ലികാ സുകുമാരൻ

ഈ വിഷയത്തില്‍ കേരളത്തിലെ വലിയ സാംസ്കാരിക നായകന്മാരും സംഘടനകളും പ്രതികരിക്കാത്തതില്‍ എനിക്ക് വിഷമമുണ്ട്

ആർഎല്‍വി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ അധിക്ഷേപവിവാദത്തിൽ പ്രതികരണവുമായി നടി മല്ലികാ സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കലാകാരനെയും വിലയിരുത്തരുതെന്നു മല്ലികാ സുകുമാരൻ പറഞ്ഞു. കലാമണ്ഡലം സത്യഭാമയുടെ ലേബല്‍ എടുത്തുകളയണെമെന്നും ഒരു അഭിമുഖത്തിനിടയിൽ മല്ലികാ സുകുമാരൻ അഭിപ്രായപ്പെട്ടു.

read also: പൂജാ എൻ്റർടെയ്ൻമെൻ്റിൻ്റെ ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ട്രെയിലർ മാർച്ച് 26ന് പുറത്തിറങ്ങും

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘കലാമണ്ഡലം സത്യഭാമ യഥാർത്ഥ സത്യഭാമ അല്ല. ഒറിജിനല്‍ സത്യഭാമ ടീച്ചർ മരിച്ചു. ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ് , ഡമ്മി. ഒരു നിറത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, കലാകാരനെയോ കലാകാരിയെയോ നിയമിക്കുന്നത്. ഒരു അദ്ധ്യാപകനായാലും അദ്ധ്യാപിക ആയാലും നമ്മുടെ മനസില്‍ ഒരു സങ്കല്പമുണ്ട്. ഏതൊരാളായാലും പറയുന്ന ഭാഷയ്‌ക്ക് ഒരു സഭ്യത ഉണ്ടായിരിക്കണം. പറയുന്ന ഭാഷയ്‌ക്ക് സഭ്യത ഇല്ലെങ്കില്‍ ആരും ശ്രദ്ധിക്കാൻ പോകുന്നില്ല.

നിറങ്ങളുടെ അടിസ്ഥാനത്തിലാണോ മനുഷ്യന്റെ രീതി നിർണയിക്കേണ്ടത്. ഇവർക്കൊക്കെ എതിരെ വേണം സർക്കാർ പ്രതികരിക്കേണ്ടത്. കാലാഭവൻ മണിയുടെ അനിയൻ രാമകൃഷ്ണൻ മനോഹരമായി നൃത്തം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവരുടെ കലാമണ്ഡലം എന്ന ലേബല്‍ എടുത്തു കളയണം. കലാമണ്ഡലത്തില്‍ നിന്നും അടിച്ചിറക്കി വിടേണ്ടതാണ്. കല എന്നത് ദൈവീകമായ വരദാനമാണ്. ഈ വിഷയത്തില്‍ കേരളത്തിലെ വലിയ സാംസ്കാരിക നായകന്മാരും സംഘടനകളും പ്രതികരിക്കാത്തതില്‍ എനിക്ക് വിഷമമുണ്ട്.’- മല്ലികാ സുകുമാരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button