CinemaComing SoonGeneralLatest NewsNEWS

‘നിന്നെ ഈ മഴയില്‍ കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി’: ശ്രീലക്ഷ്മിയുടെ ഗ്ലാമറസ് വീഡിയോയുമായി ആര്‍ജിവി, രൂക്ഷവിമര്‍ശനം

മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റെ അതീവ ഗ്ലാമറസ് വീഡിയോയുമായി ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. പുതിയ സിനിമ ‘സാരി’യോട് അനുബന്ധിച്ചുള്ള റീല്‍ വീഡിയോയിലാണ് ശ്രീലക്ഷ്മി എന്ന ആരാധ്യ ദേവി അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടത്. മഴയത്ത് നനയുന്ന വീഡിയോയാണിത്. തനിക്ക് മഴ ഇഷ്ടമല്ലെന്നും എന്നാൽ, മഴത്തുള്ള ശ്രീലക്ഷ്മിയുടെ വീഡിയോ കണ്ട് അതിശയിച്ച് പോയി എന്നുമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘സാരിയില്‍ കാസ്റ്റ് ചെയ്ത ശേഷം ഇവള്‍ ഇപ്പോള്‍ ആരാധ്യ ദേവിയാണ്. ഇതാണ് അവളുടെ ഏറ്റവും പുതിയ റീല്‍. എനിക്ക് ഈ ട്രാന്‍സ്‌ഫൊര്‍മേഷന്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല, പക്ഷെ നിങ്ങളെ ഈ മഴയില്‍ കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി’, എന്നാണ് ആര്‍ജിവി വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

ഇതോടെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ശ്രീലക്ഷ്മിക്കും ആര്‍ജിവിക്കുമെതിരെ അധിക്ഷേപിക്കുന്ന കമന്റുകളാണ് എത്തുന്നത്. ഇത് കുറച്ച് ഓവർ അല്ലേ നിന്നും, ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ഇത്രയും ചീപ്പ് ആകണോ എന്നുമാണ് പലരും ചോടക്കുന്നത്. അതേസമയം, ആരാധ്യ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയത്. ആര്‍ജിവി ആയിരുന്നു ഇക്കാര്യം പങ്കുവച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും തന്റെ പേര് ആരാധ്യ എന്നാക്കി മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button