CinemaComing SoonGeneralNEWS

വിപിൻ‌ദാസ് – ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും

വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഫഫദ് ഫാസിൽ ചിത്രത്തിൽ തെന്നിന്ത്യൻ താരം എസ്.ജെ.സൂര്യയും അഭിനയിക്കുന്നു. എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അണിയറപ്രവർത്തകർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദിൽ നടന്ന വിപിൻ ദാസ്- എസ് ജെ സൂര്യ കൂടിക്കാഴ്ചയിൽ പുതിയ പ്രോജെക്റ്റിനായി ഇരുവരും കൈകോർക്കാൻ തീരുമാനിച്ചതായാണ് പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

അതേസമയം, രോമാഞ്ചത്തിന് ശേഷം ജിത്തു ഒരുക്കുന്ന പുതിയ ചിത്രമായ ആവേശം ആണ് ഫഹദ് ഫാസിലിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പെരുന്നാള്‍-വിഷു റിലീസ് ആയി ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button