ബോളിവുഡിലെ ബ്രഹ്‌മാണ്ഡ സിനിമയായി ‘രാമായണ’ ഒരുങ്ങുകയാണ്. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്‍ബിര്‍ കപൂറും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈയടുത്ത ദിവസം ആരംഭിച്ചിരുന്നു. ചിത്രത്തിൽ രാവണനായി വേഷമിടുന്നത് കന്നഡ താരം യാഷ് ആണ്. രാമായണത്തിന് പ്രതിഫലമായി 80 കോടി ആയിരുന്നു യാഷിന് പറഞ്ഞത്. എന്നാൽ, ഈ തുക വേണ്ടെന്ന തീരുമാനത്തിലാണ് യാഷ്.
പ്രതിഫലം വേണ്ടെന്നും, പകരം താൻ ചിത്രത്തിൽ നിർമാതാവാകാമെന്നുമാണ് യാഷ് അണിയറ പ്രവർത്തകരെ അറിയിച്ചത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായാണ് യഷ് അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ഭഗവാൻ രാമനായി അഭിനയിക്കുന്ന രൺബീർ, സായ് പല്ലവി തുടങ്ങി നിരവധി പേർക്കൊപ്പം താരം സ്‌ക്രീൻ പങ്കിടും. ചിത്രത്തിൻ്റെ സഹനിർമ്മാതാവായി യാഷ് ചുവടുവെച്ചതായാണ് റിപ്പോർട്ട്.
രാവണനായി അഭിനയിക്കാനുള്ള ഓഫർ വളരെക്കാലമായി യാഷ് നിരസിച്ചു. ഒടുവിൽ പ്രതിഫലം (ഏകദേശം 80 കോടി) സ്വീകരിക്കുന്നതിനു പകരം ഒരു നിർമ്മാതാവായി എത്താമെന്ന് അദ്ദേഹം സമ്മതിച്ചു. രൺബീറിന് ചിത്രത്തിൽ നിന്നുള്ള പ്രതിഫലം ഇതിനകം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി രൂപയാണ് ചിത്രത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രണ്‍ബിറിന്റെ പ്രതിഫലം. എന്നാല്‍ സന്ദീപ് റെഡ്ഡി വംഗ ചിത്രം അനിമലിന് ശേഷമാണ് രൺബീർ തുക ഉയർത്തിയത്.
അതേസമയം, സായ് പല്ലവി സീതയാകാന്‍ വേണ്ടി ആവശ്യപ്പെട്ടത് 10 കോടി രൂപയാണ്. രണ്‍ബിറിന്റെ പ്രതിഫലത്തേക്കാള്‍ വളരെ ചെറിയ തുകയാണ് ഇതെങ്കിലും തന്റെ പ്രതിഫലം ഇരട്ടി ആക്കിയിരിക്കുകയാണ് സായ് പല്ലവി. 2.5 മുതല്‍ 3 കോടി രൂപ വരെയായിരുന്നു സായ്‌യുടെ ഇതുവരെയുള്ള പ്രതിഫലം. ഏതായാലും വലിയൊരു സിനിമ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്.
Post Your Comments