GeneralLatest NewsMollywoodNEWSWOODs

ആരുടെയോക്കയോ നിർബന്ധം കൊണ്ട് പിൻവലിച്ചാലും ആ പോസ്റ്റ് തന്നെയായിരുന്നു ശരി: നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ശരികളില്‍ ഉറച്ച്‌ നില്‍ക്കാൻ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്.

നിവിൻ പോളി നായകനായി എത്തിയ മലയാളി ഫ്രം ഇന്ത്യയ്ക്ക് എതിരായ കോപ്പിയടി ആരോപണം വലിയ ചർച്ചയായിരിക്കുകയാണ്. ഈ വിഷയത്തിൽ തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി രംഗത്ത്.

നിഷാദ് ചെയ്തത് വളരെ ശരിയായ കാര്യമാണ് എന്ന് ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു. തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂർണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാൻ പോകുന്ന സിനിമയുടെ കഥ പറയാൻപറ്റു എന്നും അദ്ദേഹം പറഞ്ഞു.

‘നിഷാദ് കോയ ചെയ്തത് വളരെ മോശമായ കാര്യമല്ല ..അത് വളരെ ശരിയായ ഒരു കാര്യമാണ്..തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂർണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാൻ പോകുന്ന സിനിമയുടെ കഥ പറയാൻപറ്റു.. ഇറങ്ങിയ സിനിമയുടെ കഥയും അതുതന്നെ എന്ന് പോസ്റ്റ് വായിച്ച്‌ സിനിമ കണ്ടവർ പറയുന്നു…ആരുടെയോക്കയോ നിർബന്ധം കൊണ്ട് പിൻവലിച്ചാലും ആ പോസ്റ്റ് തന്നെയായിരുന്നു ശരി നിഷാദേ…ശരികളില്‍ ഉറച്ച്‌ നില്‍ക്കാൻ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്…”Nishad koya from truth’- ഹരീഷ് പേരടി കുറിച്ചു.

read also: ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: ആഷിഖ് അക്ബർ അലി

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ ചിത്രത്തിന്റെ റിലീസിന് തലേദിവസമാണ് കഥ പ്രവചിക്കാം എന്ന് പറഞ്ഞുള്ള നിഷാദ് കോയ  താൻ തിരക്കഥ എഴുതിയ ഇൻഡോ- പാക് എന്ന കഥയ അടിച്ചുമാറ്റിയതാണ് ചിത്രം എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 2021ല്‍ ജയസൂര്യയെ നായകനാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button