GeneralLatest NewsMollywoodNEWSWOODs

‘ശക്തമായ മഴയില്‍ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി’ കുടത്തിന്റെ ഉടമസ്ഥർ നാളെ 6 മണിക്കുള്ളില്‍ എത്തുമെന്നു ഇന്ദ്രജിത്

വിജയ് ബാബുവും ഈ പത്രവാർത്ത പങ്കുവച്ചിട്ടുണ്ട്

‘ശക്തമായ മഴയയില്‍ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി’ എന്ന തലക്കെട്ടോടെ നടൻ ഇന്ദ്രജിത്ത് പങ്കുവച്ച പോസ്റ്റർ ശ്രദ്ധ നേടുന്നു. ‘ഈ തങ്കകുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു!!’ എന്ന ക്യാപ്ഷനോടെയാണ് സ്വർണ നിറത്തിലുള്ള കുടത്തിന്റെ ചിത്രമുള്ള പത്രകുറിപ്പാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആകാശത്ത് നിന്ന് വീണുകിട്ടിയ കുടത്തെ പറ്റിയുള്ള വാർത്ത ഇങ്ങനെ, “കാലാവസ്ഥ വ്യതിയാനം മൂലം ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഓർക്കാട്ടേരിയിലേക്ക് സ്വർണ്ണ നിറത്തിലുള്ള ഒരു കുടം വീണത്. എവിടെ നിന്നാണ് ഇത് വന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഫോടക വസ്തുവല്ലെന്ന് ബോംബ് സ്ക്വാഡ് സ്ഥിതീകരിച്ചതിന് പിന്നാലെയാണ് പുരാവസ്തു വകുപ്പ് കുടം പരിശോധിച്ച്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കുടമാണ് ഇതെന്ന് കണ്ടെത്തിയത്.

വാർത്ത അറിഞ്ഞ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. അന്വേഷണത്തിൻ്റെ ഭാഗമായി നാളെ വൈകുന്നേരം 6 മണിക്കുള്ളില്‍ ഉടമസ്ഥർ കുടം തങ്ങളുടേതാണെന്ന് തെളിയിക്കുന്ന മതിയായ രേഖകളോടെ ഓർക്കാട്ടേരി പോലീസ് സ്റ്റേഷനില്‍ എത്തേണ്ടതാണ്. ഇല്ലാത്തപക്ഷം പുരാവസ്തു വകുപ്പ് കുടത്തിന്റെ മൂല്യം നിശ്ചയിച്ചു സർക്കാരിലേക്ക് കണ്ടുകെട്ടുന്നതായിരിക്കും.”

read also: സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

വിജയ് ബാബുവും ഈ പത്രവാർത്ത പങ്കുവച്ചിട്ടുണ്ട്. താരങ്ങളുടെ പോസ്റ്റില്‍ വിചിത്രമായ പത്രവാർത്ത കണ്ട കൗതുകത്തിലാണ് ആരാധകർ. ‘ലെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന അമ്മായി: ഇവിടെ കമഴ്ത്തിവച്ച കുടം കാണാനില്ലാലോ വാസുവേട്ടാ..’, ‘ഷാജി പാപ്പൻ്റെ തലയില്‍ വീണ കുടം,” തുടങ്ങി രസകരമായ കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button