GeneralNEWS

നസ്രിയയെ കടത്തിവെട്ടി മിയ

മലയാളത്തിലെ നായികമാരുടെ ഫേസ്ബുക്ക് പേജുകള്‍ക്ക് ലൈക്കുകളുടെ പെരുമഴയാണ്‌. ഫേസ്ബുക്ക് ലൈക്കില്‍ നസ്രിയ നസീമിനെ പിന്നിലാക്കി നടി മിയ ജോര്‍ജാണ് ഇപ്പോള്‍ മലയാളി നടിമാരില്‍ ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക് ലൈക്കില്‍ സൂപ്പര്‍ താരങ്ങളെപ്പോലും പിന്തള്ളിയ നസ്രിയയെ പിന്നിലാക്കിയാണ് മിയ ഫെയ്‌സ്ബുക്കില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്.

വിവാഹ ശേഷമാണ് നസ്രിയയുടെ ഫെയ്‌സ്ബുക്ക് ലൈക്കില്‍ കുറവ് സംഭവിച്ചത്. മലയാളത്തിന് പുറമെ തമിഴിലേക്ക് കൂടി അഭിനയിച്ച് തുടങ്ങിയതോടെയാണ് മിയയുടെ ആരാധകരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചത്.

75,68,726 ലക്ഷമാണ് മിയയുടെ ഇപ്പോഴത്തെ ഫേസ്ബുക്ക് ലൈക്ക്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നസ്രിയയ്ക്ക് 75,22,839 ലക്ഷം ലൈക്കുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button