GeneralHollywoodNEWS

മുമ്പ് ജെയിംസ്‌ ബോണ്ട്‌, ഇപ്പോള്‍ പാന്‍ മസാലയുടെ പരസ്യമോഡല്‍; ആരാണെന്നറിയാമോ?

1990-കള്‍ക്ക് ശേഷം ജെയിംസ്‌ ബോണ്ടായി അഭിനയിച്ച നടന്മാരില്‍ ഏറ്റവും മികച്ചത് പിയേഴ്സ്‌ ബ്രോസ്നന്‍ ആണെന്നാണ്‌ വിലയിരുത്തല്‍. ബ്രോസ്നന്‍റെ 4 ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്‌. ജെയിംസ്‌ ബോണ്ട്‌ വേഷത്തോട് വിടപറഞ്ഞ ബ്രോസ്നന്‍ പിന്നീടും പല സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളുമായി വന്നെങ്കിലും ബോണ്ടിനോളം ശ്രദ്ധിക്കപ്പെട്ടില്ല അവയൊന്നും.

പക്ഷേ പിയേഴ്സ് ബ്രോസ്നന്‍ എന്ന നടന്‍റെ ജനപ്രിയതയ്ക്ക് ഒട്ടും ഇടിവ് തട്ടിയിട്ടില്ല എന്നതിന് തെളിവാണ്, അദ്ദേഹം മുഖ്യവേഷത്തില്‍ അഭിനയിച്ച് ഇന്നലെ പുറത്തിറങ്ങിയ ഒരു പരസ്യത്തോടുള്ള ജനങ്ങളുടെ വൈറല്‍ പ്രതികരണം സൂചിപ്പിക്കുന്നത്. പുതിയ പരസ്യത്തില്‍ ബ്രോസ്നന്‍ വില്‍ക്കുന്നത് ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട ഉത്പന്നങ്ങളില്‍ ഒന്നായ പാന്‍മസാലയാണ്. ഇന്ത്യയില്‍ ഭൂരിഭാഗം പാന്‍മസാലകളും നിരോധിക്കപ്പെട്ടവയാണെങ്കിലും ചില ജനപ്രിയ ബ്രാന്‍ഡുകള്‍ ഇപ്പോഴും വിപണിയില്‍ സുലഭമാണ്. സാധാരണ അജയ് ദേവ്ഗണ്‍, സഞ്ജയ്‌ ദത്ത്, പ്രിയങ്കാ ചോപ്ര മിതലായ മുന്‍നിര ബോളിവുഡ് താരങ്ങളാകും ഇത്തരം പാന്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുക.

പക്ഷേ, പാന്‍ ബഹാര്‍ എന്ന ഈ പാന്‍ കമ്പനി’ക്കര്‍ ഒരു പടി കൂടി കടന്നു ചിന്തിച്ച് സാക്ഷാല്‍ പിയേഴ്സ്‌ ബ്രോസ്നനെത്തന്നെ തങ്ങളുടെ മോഡല്‍ ആക്കിയിരിക്കുകയാണ്. ഏതായാലും, കമ്പനിയുടെ തന്ത്രം കുറിക്കുകൊണ്ടു. പരസ്യം വൈറല്‍ ആയി മാറിക്കഴിഞ്ഞു.

പരസ്യം കാണാം:

shortlink

Related Articles

Post Your Comments


Back to top button