General

നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുന്ന സായ് പല്ലവിയെ സംവിധായകര്‍ ഒഴിവാക്കുന്നു

‘പ്രേമം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനംകവര്‍ന്ന നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയപ്പോള്‍ തുടരെ തുരടരെ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് സായ് പല്ലവിയെ തേടിയെത്തിയത്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും നടിക്ക് നിരവധി ഓഫറുകള്‍ വന്നു. എന്നാലിപ്പോള്‍ സായ് പല്ലവിയെ സംവിധായകര്‍ ഒഴിവാക്കുന്നു എന്നതരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. സായ് മുന്നോട്ടു വയ്ക്കുന്ന ചില നിബന്ധനകളാണ് സംവിധായകരെ കുഴയ്ക്കുന്നത്. സെല്‍വരാഘവന്‍റെ ചിത്രത്തില്‍ ആദ്യം നായികായി തീരുമാനിച്ചിരുന്നത് സായ് പല്ലവിയെയായിരുന്നു എന്നാല്‍ താരത്തിന്റെ നിബന്ധനകള്‍ കേട്ട സംവിധായകന്‍ താരത്തെ ഒഴിവാക്കുകയായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ പറ്റില്ല, ദ്വയാര്‍ത്ഥ പ്രയോഗമുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കണം ഷൂട്ടിംഗ് ഷെഡ്യൂള്‍ മാറാന്‍ പറ്റില്ല എന്നിവയാണ് ഒരു ചിത്രത്തിലേക്ക് കടക്കുന്നതിനു മുന്‍പുള്ള സായ് പല്ലവിയുടെ നിബന്ധനകള്‍. ഇത്തരം നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുന്നതുമൂലം നിരവധി അവസരങ്ങള്‍ സായ് പല്ലവിക്ക് നഷ്ടമാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button