CinemaMovie Reviews

‘ഓരോ മനുഷ്യനും ഓരോ തുരുത്തുകളാണ്’

ജി. രശ്മി  

പതിനേഴാമത് മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യ ഗോള്‍ഡ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക മലയാള സിനിമയായ മണ്ട്രോ തുരുത്ത് ഇന്ന് തിയേറ്ററുകളില്‍ എത്തി. ചില്ലറ ക്ഷാമം നേരിടുന്നതിനാല്‍ വല്യ സിനിമകള്‍ റിലീസ് മാറ്റി വെച്ചുവെങ്കിലും മനു പി എസ്ന്‍റെ ചിത്രം റിലീസ് ചെയ്തു, ആഷിക് അബു ആണ് ചിത്രം എത്തിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിവിധ ചലച്ചിത്രമേളകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത ‘മണ്ട്രോത്തുരുത്തില്‍ ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എത്ര തുഴഞ്ഞാലും എത്താ തുരുത്ത്
എത്ര നടന്നാലും എത്താ തുരുത്ത്
എല്ലാരും എത്തും തുരുത്ത്

ഓരോ മനുഷ്യനും ഓരോ തുരുത്തുകളാണ്. അതിനപ്പുറത്തുള്ളവർ എല്ലാം തന്നിൽനിന്നന്യവും. അസ്ഥിത്വവാദത്തിൽ പറയുന്ന ഈ കാഴ്ചപ്പാടിന്റെ പൊളിച്ചെഴുത്താണീ സിനിമ.

മണ്ട്രോ തുരുത്ത് സിനിമ ഒരു അപ്പൂപ്പന്റെയും പേരക്കുട്ടിയുടെയും മാനസിക ബന്ധത്തിന്റെ കഥ പറയുന്ന ഒരു കൊച്ചു സിനിമയാണ്. അച്ചുമാമന്റെ മകന്റെ മകനാണ് കേശു. പത്ത് പതിനാറു വര്ഷങ്ങള്‍
ക്ക് ശേഷമാണ് അച്ചുമാമന്റെ മകൻ കേശുവുമായി നാട്ടിലേക്കു വരുന്നത്. അച്ചുമാമൻ കേശുവിനെ കാണാൻ വളരെ ആഗ്രഹത്തോടെ കാത്തിരിക്കുകയായിരുന്നു. പക്ഷെ മകൻ വരുന്നത് കേശുവിനെ ഒരു സൈക്കോളജിസ്റ്റിനെ കാണിക്കാൻ അച്ഛനെ കൂടി ബാംഗ്ലൂർക്ക് കൊണ്ടുപോകാൻ ആണ്. പക്ഷെ അപ്പൂപ്പൻ സ്വയം കേശുവിനെ നന്നാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. മകന്റെ മുന്നറിയിപ്പുകൾക്കൊന്നും അയാൾ ചെവികൊടുക്കുന്നതേയില്ല.

ബന്ധങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ കലര്‍ന്ന് വരുമ്പോള്‍ ആരും സൈക്കോളജിക്കല്‍ ആയി മാറുന്നു. അതിന്റെ ഒരു ഉദാഹരണമാണ് കേശു. അച്ഛൻ പോയി കഴിഞ്ഞു കേശു അപ്പൂപ്പനോട് പരാതി പറയുന്നു, ‘അച്ചനു എന്നെ വിശ്വാസമില്ല,” പക്ഷെ അപ്പൂപ്പൻ അവനോടു പറഞ്ഞു, ” എനിക്ക് നിന്നെ വിശ്വാസമാണ്, ഞാൻ ഒരിക്കലും നിന്നെ അവിശ്വസിക്കില്ല” . അപ്പൂപ്പനും കൊച്ചു മകനും തമ്മിലുള്ള ബന്ധത്തെ ഭ്രാമാത്മകതയോടെ അവതരിപ്പിക്കുന്നു സംവിധായകന്‍.

തൃശൂ‍ർ ശ്രീ, തിരുവനന്തപുരം നിള എന്നിവിടങ്ങളില്‍ റിലീസ് ചെയ്ത ചിത്രം reelmonk.com എന്ന വെബ്സൈറ്റിലൂടെ സിനിമ ഓൺലൈനായി റിലീസ് ചെയ്യുന്നുമുണ്ട്.

കലാമൂല്യമുള്ള സമാന്തര സിനിമകളെ പ്രേക്ഷകശ്രദ്ധയിലെത്തിക്കാന്‍ വീണ്ടും മുന്‍കൈയെടുക്കുകയാണ് ആഷിക് അബു. നേരത്തെ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി തീയേറ്ററുകളില്‍ പരിചയപ്പെടുത്തിയതും ആഷിക് അബുവായിരുന്നു. മുംബൈ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലെത്തുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് മണ്ട്രോത്തുരുത്ത്.

shortlink

Related Articles

Post Your Comments


Back to top button