CinemaNEWS

അമീറിന്റെ വീട്ടിലെ മോഷണം: വീട്ടുജോലിക്കാരെയും കിരൺ റാവുവിന്‍റെ അസിസ്​റ്റൻറ്​ സൂസന്നയെയും ചോദ്യം ചെയ്തു

 

മുംബൈ: ബോളിവുഡ്​ സംവിധായികയും നടൻ ആമിർ ഖാ​ന്‍റെ ഭാര്യയുമായ കി​രൺ റാവുവി​ന്‍റെ 80 ലക്ഷം വിലവരുന്ന ആഭരണങ്ങൾ മോഷ്​ടിക്കപ്പെട്ടു. ബാന്ദ്രയിലെ കാർട്ടർ റോഡിലുള്ള അപ്പാർട്ട്​മെൻറിൽ നിന്നാണ്​ ആഭരണങ്ങൾ നഷ്​ടമായത്​. കിരൺ റാവുവി​ന്‍റെ  പരാതിയിൽ പൊലീസ്​ കേസെടുത്തു.

കഴിഞ്ഞ ആഴ്​ചയാണ്​ കിരണി​ന്‍റെ കിടപ്പുമുറിയിൽ നിന്ന്​ വജ്രമോതിരവും നെക്​ലേസും കളവുപോയത്​. തുടർന്ന്​ നടത്തിയ തെരച്ചലിൽ 53 ലക്ഷം രൂപവരുന്ന ആഭരണങ്ങൾ മോഷ്​ടിക്കപ്പെട്ടതായി അറിഞ്ഞത്​.

സംഭവത്തിൽ പൊലീസ്​ വീട്ടുജോലിക്കാരെയും കിരൺ റാവുവിന്‍റെ അസിസ്​റ്റൻറ്​ സൂസന്നയെയും കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തു വിട്ടയച്ചു.

shortlink

Related Articles

Post Your Comments


Back to top button