NEWSNostalgia

മമ്മൂട്ടിയുടെ ആവശ്യവും ശ്രീനിവാസന്‍റെ മറുപടിയും?

മമ്മൂട്ടിയുമൊത്തുള്ള ഒരു രസകരമായ സംഭവത്തെക്കുറിച്ച് പങ്കിടുകയാണ് നടന്‍ ശ്രീനിവാസന്‍. കൊച്ചിയില്‍ സംഘടിപ്പിച്ച ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് ശ്രീനിവാസന്‍ മമ്മൂട്ടിയുമായുള്ള രസകരമായ ഒരു അനുഭവത്തെക്കുറിച്ച് മനസ്സ്തുറന്നത്. ശ്രീനിവാസന്‍ ജപ്പാന്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടപ്പോള്‍ മമ്മൂട്ടി ശ്രീനിവാസനോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. ഒരു ഇലക്ട്രോണിക്സ് ഐറ്റം വാങ്ങികൊണ്ട് വരണം എന്നായിരുന്നു ശ്രീനിവാസനനോടുള്ള മമ്മൂട്ടിയുടെ ആവശ്യം. പക്ഷേ ശ്രീനിവാസന്‍ തിരിച്ചെത്തിയപ്പോള്‍ മമ്മൂട്ടി ആവശ്യപ്പെട്ട ഇലക്ട്രോണിക്സ് സാധനം ശ്രീനിവാസന്‍ വാങ്ങിയിരുന്നില്ല. മമ്മൂട്ടി ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ രസരകമായ മറുപടിയാണ്‌ ശ്രീനിവാസന്‍ മമ്മൂട്ടിക്ക് നല്‍കിയത്. ജപ്പാന്‍ ഒരുവര്‍ഷമായി അവിടെ ഇലക്ട്രോണിക്സ് ഐറ്റം ഒന്നും ഇറക്കുന്നില്ലായെന്നും അതുകൊണ്ടാണ് താന്‍ ഒന്നും വാങ്ങാതെ മടങ്ങിയത് എന്നായിരുന്നു ശ്രീനിയുടെ രസകരമായ മറുപടി.

shortlink

Related Articles

Post Your Comments


Back to top button