CinemaNEWS

ഭാമയുടെ വിമര്‍ശനത്തിന് തക്കതായ മറുപടിനല്‍കി റഹ്മാന്‍

നായകന്മാരുടെ സമ്മര്‍ദ്ദം മൂലമാണ് കേരളത്തില്‍ സ്ത്രീ കേന്ദ്രീകൃതസിനിമകള്‍ ഉണ്ടാകാത്തതെന്ന് നടി ഭാമ. വി. എം വിനു സംവിധാനം ചെയ്യുന്ന മറുപടി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു ഭാമയുടെ വിമര്‍ശനം. റഹ്മാനും ഭാമയും കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളില്‍ എത്തിയത്. നായകന്മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്ന ഭാമയക്ക് തക്കതായ മറുപടി നല്‍കുകയാണ് നടന്‍ റഹ്മാന്‍. മറുപടി എന്ന ചിത്രത്തില്‍ നായകനായി എത്തുന്ന റഹ്മാനും പ്രമോഷന്റെ ഭാഗമായുള്ള ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കുന്നതില്‍ നായകന്മാര്‍ക്ക് വിയോജിപ്പുള്ളതായി എനിക്ക് തോന്നുന്നില്ല. അങ്ങനെ ഉണ്ടാകുമായിരുന്നെങ്കില്‍ ഈചിത്രത്തില്‍ താന്‍ നാകനാകുമായിരുന്നോയെന്നും റഹ്മാന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button